കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

കാഞ്ഞിരപ്പള്ളി: കുടുംബ ജീവിതത്തിന്‍റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്നേഹവും ജീവനും പങ്കുവയ്ക്കുക എ ന്നതാണെന്നും സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് ദൈവത്തിന്‍റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.
സഭയുടെ വിശ്വാസ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.
പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല കിടങ്ങത്താഴെ നേതൃത്വം നല്‍കി. രൂപതാ വികാരി ജനറാള്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പന്തിരുവേലി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൈനോരിറ്റി കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗമായ അഡ്വ. ബിന്ദു എം.തോമസിനെ സമ്മേളനത്തില്‍ ആദരിച്ചു.
തുടര്‍ന്ന് 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക പ്രബോധനം അടിസ്ഥാനമാക്കി ഫാമിലി അപ്പസ്തോലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. തോമസ് വെണ്‍മാന്തറയും ടീമും ക്ലാസ് നയിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ എ.ജെ. ജോസഫ് അടിച്ചിലാമാക്കല്‍, സണ്ണി എട്ടിയില്‍, ജോസ് വെട്ടം, സിസ്റ്റര്‍ അമല എസ്എബിഎസ്, ബിനോ വട്ടപ്പറമ്പില്‍, സിസ്റ്റര്‍ മേരി മേലേടത്ത് എ.ഒ., ബെന്നി ജോസഫ് എന്നിവര്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് റവ. ഡോ. കുര്യന്‍ താമരശ്ശേരി മോഡറേറ്ററായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org