കോട്ടയം അതിരൂപത കെ.സി.എസ്.എല്‍. ശതാബ്ദി സമാപനം

കോട്ടയം അതിരൂപത കെ.സി.എസ്.എല്‍. ശതാബ്ദി സമാപനം

കോട്ടയം: കോട്ടയം അതിരൂപത കെസിഎസ്എല്‍ സംഘടനയുടെ ശതാബ്ദി സമാപനവും അതിരൂപത വാര്‍ഷിക സമ്മേളനവും സംഘടിപ്പിച്ചു. കടുത്തുരുത്തി സെന്‍റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തപ്പെട്ട സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. മൂല്യങ്ങളില്‍ അടിയുറച്ച് സേവന സന്നദ്ധരായി വളരുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെ.സി.എസ്.എല്‍. സംഘടനയുടെ പ്രവര്‍ത്തനം വഴിയായി സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങള്‍ കാത്ത് പരിപാലിക്കുന്നതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുവാനും പ്രകൃതിസമ്പത്ത് ശരിയായി വിനിയോഗിക്കുവാനും ചെറുപ്പം മുതലേ കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ കെ.സി.എസ്.എല്‍. അതിരൂപത പ്രസിഡന്‍റ് ജോസ്മോന്‍ ഇടശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു മണക്കാട്ട്, കെ.സി.എസ്.എല്‍. കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ജിനു കാവില്‍, കെ.സി.എസ്.എല്‍. വൈസ് ഡയറക്ടര്‍ സി. വിമല്‍ എസ്. ജെ.സി, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. സോഫിയ എസ്. ജെ.സി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കെ.സി.എസ്.എല്‍. സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ കലാ സാഹിത്യ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹൈസ്കൂളും യുപി വിഭാഗത്തില്‍ അരീക്കര സെന്‍റ് റോക്കീസ് യുപി സ്കൂളും ഓവര്‍ ഓള്‍ കിരീടം കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച യൂണിറ്റായി കിടങ്ങൂര്‍ യൂണിറ്റും റണ്ണറപ്പായി സെന്‍റ് ആന്‍സ് ഹൈസ്കൂള്‍ കോട്ടയവും തിരഞ്ഞെടുക്കപ്പെട്ടു. യുപി വിഭാഗത്തില്‍ കുറുമുള്ളൂര്‍ സെന്‍റ് തോമസ് യുപി സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org