കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കോട്ടയം: ദൈവത്തിന്‍റെ സ്നേഹത്തിന് അതിരുകളും അളവുകളുമില്ലെന്ന തിരിച്ചറിവോടെ ദൈവസ്നേഹം ആഴത്തില്‍ അനുഭവിച്ചറിഞ്ഞ് സഹമനുഷ്യരുമായി പങ്കുവയ്ക്കേണ്ടത് സമകാലിക സമൂഹത്തിലെ ആവശ്യകതയാണെന്ന് പപ്പുവാ ന്യൂഗിനി അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ ചേര്‍ന്ന കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ക്നാനായ സമുദായത്തിന്‍റെ മാതൃകാപരമായ മിഷനറി ദൗത്യം അഭംഗുരം തുടരേണ്ടതുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആമുഖ സന്ദേശം നല്‍കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ് ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുവജനം – വിശ്വാസവും ദൈവവിളി വിവേചിക്കലും എന്ന 2018 ലെ മെത്രാന്‍ സിനഡിന്‍റെ പ്രാരംഭരേഖയെ ആസ്പദമാക്കി ജസ്റ്റിസ് സിറിയക് ജോസഫ് വിഷയാവതരണം നടത്തി. ആനുകാലിക സഭാ-സാമൂഹിക വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഫാ. തോമസ് പ്രാലേലിനെ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍ സില്‍ വൈദിക സെക്രട്ടറിയായി തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org