കെ ആര്‍ എല്‍ സി സി അവാര്‍ഡ് എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യവും പ്രതിഭയും തെളിയിച്ച സമുദായ അംഗങ്ങളെ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) അവാര്‍ഡ് നല്കി ആദരിക്കുന്നു. സമൂഹനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസ – ശാസ്ത്രരംഗം, കായികം, സംരംഭകര്‍, യുവത എന്നീ മേഖലകളിലാണ് കെആര്‍എല്‍സിസി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന അവാര്‍ഡ് 2019 ഡിസംബര്‍ 8 ന് കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. സാഹിത്യ അവാര്‍ഡിനും വൈജ്ഞാനിക സാഹിത്യ അവാര്‍ഡിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 3 കോപ്പികള്‍ വീതം കെആര്‍എല്‍സിസി ഓഫീസില്‍ എത്തിക്കണം. 2019 ഒക്ടോബര്‍ 20 വരെ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സ്വീകരിക്കും. നാമനിര്‍ദേശപത്രികയും കൂടുതല്‍ വിവരങ്ങളും കെആര്‍ എല്‍സിസിയുടെ വെബ് സൈറ്റില്‍ (www.krlcc.org) നിന്ന് ലഭിക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org