കേരള കാത്തലിക് ഫെഡറേഷന്‍ ഇരുപതാം വാര്‍ഷികം

കേരള കാത്തലിക് ഫെഡറേഷന്‍ ഇരുപതാം വാര്‍ഷികം

കേരള കാത്തലിക് ഫെഡറേഷന്‍റെ ഇരുപതാം വാര്‍ഷികം സമാപിച്ചു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംസ്ഥാനതല ഏകോപനസമിതിയായ കെ.സി.എഫിന്‍റെ വാര്‍ഷികം രണ്ടു ദിവസങ്ങളിലായി എറണാകുളം പിഒസിയിലാണ് നടന്നത്.
കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ നിന്നും തെരഞ്ഞെടുത്തവരെയും ഭിന്നശേഷിയെ മറികടന്ന് സാമൂഹ്യരംഗത്ത് പ്ര വര്‍ത്തിക്കുന്ന 3 നേതാക്കളെയും 3 വനിതാ നേതാക്കളെയും സമ്മേളനത്തില്‍ ആദരിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അല്മായ നേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണമെന്നും നീതിയും മാനവികതയും സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനശി ലകളാണെന്നും ആര്‍ച്ചുബിഷപ് ഉദ്ബോധിപ്പിച്ചു. എല്ലാവരേയും ഉള്‍ക്കൊള്ളാനും സമഭാവനയോടെ സാമൂഹ്യ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാനും മതസംഘടനകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. കെസിഎഫ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി സുവനീര്‍ പ്രകാശനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, അല്മായ സംഘടനകളുടെ ആധ്യാത്മിക ഉപദേഷ്ടാക്കളായ മോണ്‍. ജോസ് നവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 80 വയസിലേക്കു കടന്ന സമൂദായനേതാക്കളായ ഷെവലിയര്‍ പ്രൊഫ. എബ്രഹാം അറയ്ക്കല്‍, ജോണ്‍ കച്ചിറമറ്റം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ഇ.പി. ആന്‍റണി (വരാപ്പുഴ അതിരൂപത), അഡ്വ. എം.ഡി. ജോസഫ് മണ്ണിപ്പറമ്പില്‍ (കാഞ്ഞിരപ്പിള്ളി), തോമസ് ജോണ്‍ തേവരത്ത് (മാവേലിക്കര), ലാല്‍ കോയിപ്പറമ്പില്‍ (ആലപ്പുഴ), പോള്‍ മണി ജി. (തിരുവനന്തപുരം മേജര്‍ അതിരൂപത), പ്രൊഫ. ജോര്‍ജ് എം. വര്‍ഗീസ് (തിരുവനന്തപുരം), പ്രൊഫ. ജോ യി മുപ്രാപ്പള്ളില്‍ (കോട്ടയം), അഡ്വ. ബിജു പറയനിലം (കോതമംഗലം), പ്രൊഫ. എ.എസ്. ഫ്രാന്‍സിസ് (കൊല്ലം), ജോണ്‍ കെ.എച്ച് (കണ്ണൂര്‍), സണ്ണി ജോര്‍ജ് (പത്തനംതിട്ട), കെ.എ. എഡ്വേര്‍ഡ് (കോഴിക്കോട്), സെബാസ്റ്റ്യന്‍ വടശ്ശേരി (എറണാകുളം-അങ്കമാലി), ഡേവീസ് പുത്തൂര്‍ (തൃശൂര്‍), ഫിലിപ്പ് കടവില്‍ (മൂവാറ്റുപുഴ), സൈമണ്‍ ആനപ്പാറ (മാനന്തവാടി), ഷിബു വര്‍ഗീസ് പുതുക്കേരിന്‍ (തിരുവല്ല), സാജു അലക്സ് (പാല), എബി കുന്നേപറമ്പില്‍ (വിജയപുരം), കെ.സി. ജോര്‍ജ് കോയിക്കല്‍ (ഇടുക്കി), തോമസ് കെ. സ്റ്റീഫന്‍ (നെയ്യാറ്റിന്‍കര), വി.പി. തോമസ് (ബത്തേരി), ബേബി ജി. ഭാഗ്യോദയം(പുനലൂര്‍), പി.ജെ. തോമസ് (കോട്ടപ്പുറം), ജോസ് മേനാച്ചേരി (പാലക്കാട്), ജോസി ബ്രിട്ടോ ഡി. (സുല്‍ത്താന്‍പേട്ട്), നെല്‍സണ്‍ കോച്ചേരി (കൊച്ചി), ബേബി പെരുമാലില്‍ (താമരശ്ശേരി), പീയൂസ് പാറേടം (തലശ്ശേരി), ലീ ലാമ്മ ജേക്കബ്, ഡെല്‍സി ലൂക്കാച്ചന്‍, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, വൈ. രാജു (തിരുവനന്തപുരം അതിരൂപത), രാജു സേവ്യര്‍ (കൊ ച്ചി), മേരി ചെല്ലന്തറയില്‍ (മാനന്തവാടി)തുടങ്ങി വിവിധ രൂപതകളില്‍ നിന്നുള്ള നേതാക്കളെയാണ് കെസിഎഫ് അവാര്‍ഡു നല്കി ആദരിച്ചത്.
സമാപനസമ്മേളനം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ ലാലു ജോണ്‍, അഡ്വ. ഷെറി ജെ. തോ മസ്, തോമസ് ചെറിയാന്‍, മോന്‍ സണ്‍ കെ. മാത്യു, ഡോ. ജോസ് കുട്ടി ജെ. ഒഴുകയില്‍, സെലിന്‍ സി ജോ മുണ്ടമറ്റം, വി.സി. ജോര്‍ജ്കുട്ടി, ടോമിച്ചന്‍ അയ്യര്‍കുളങ്ങര, മൈക്കിള്‍ പി. ജോണ്‍, അഡ്വ വത്സ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org