കെ.എസ്.എസ്.എസ്. സ്ഥാപക ദിനാചരണം

കെ.എസ്.എസ്.എസ്. സ്ഥാപക ദിനാചരണം

കോട്ടയം: കോട്ടയം അതി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 56-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. 1964 സെപ്തംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കെഎസ് എസ്എസ് പ്രവര്‍ത്തനമാരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവയ്പിലൂടെയായിരുന്നു കെഎസ്എസ്എസ് സ്ഥാപിതമായത്. തുടര്‍ന്ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെയും കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍റെയും സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്‍റെയും മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും കാലാനുസൃതമായ ദീര്‍ഘവീക്ഷണത്തിലൂടെയും കേരളത്തിലെ തന്നെ അറിയപ്പെടുന്ന സന്നദ്ധ സേവന വിഭാഗമായി മാറുവാന്‍ കെഎസ്എസ്എസിന് സാധിച്ചു. ഇന്ന് മദ്ധ്യ കേരളത്തിലെ 5 ജില്ലാകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയസംഘങ്ങളിലൂടെ കെഎസ്എസ് എസിന്‍റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org