ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നയിറോഷ്നി പദ്ധതിയുമായി കെ.എസ്.എസ്.എസ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നയിറോഷ്നി പദ്ധതിയുമായി കെ.എസ്.എസ്.എസ്.

കോട്ടയം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നയിറോഷ്നി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹണി സെബാസ്റ്റ്യന്‍, ബെസി ജോസ്, എന്നിവര്‍ സന്നിഹിതരായി രുന്നു. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനവും മുഖ്യധാരാവത്കരണവും ലക്ഷ്യമിട്ടാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കെ.എസ്.എസ്.എസുമായി സഹകരിച്ച് നയിറോഷ്നി പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനത്തിന്‍റെ ഭാഗമായി നേതൃത്വപാടവം, വിദ്യാഭ്യാസ ഉന്നമനം, വ്യക്തിശുചിത്വം, സ്വഛ് ഭാരത്, സാമ്പത്തിക സാക്ഷരത, ജീവിത നൈപുണ്യങ്ങള്‍, നിയമാവകാശം, കമ്പ്യൂട്ടര്‍ സാക്ഷരത തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടത്തപ്പെടുക. ക്ലാസ്സുകള്‍ക്ക് വിദഗ്ദ്ധര്‍ നേതൃത്വം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈഫന്‍റും നല്‍കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org