കുടിയേറ്റക്കാരോടു പാശ്ചാത്യര്‍ കൂടുതല്‍ അനുകമ്പ കാണിക്കണം – സഭാനേതാക്കള്‍

കുടിയേറ്റക്കാരോടു പാശ്ചാത്യര്‍ കൂടുതല്‍ അനുകമ്പ കാണിക്കണം – സഭാനേതാക്കള്‍

മധ്യപൂര്‍വദേശത്തെ സം ഘര്‍ഷങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങളോടു യൂറോപ്പും അമേരിക്കയും കൂടുതല്‍ സ ഹാനുഭൂതി കാണിക്കണമെ ന്നും ഇവരുടെ പ്രശ്നങ്ങള്‍ക്ക് മാനവീകവും രാഷ്ട്രീയവുമായ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ മുന്‍ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് സില്‍വാനോ തോമാസിയും മുന്‍ ലോസ് ആഞ്ചലസ് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ റോജര്‍ മഹോണിയും ആവശ്യപ്പെട്ടു. ലെബനോന്‍, ജോര്‍ദാന്‍, ഇറാഖ്, ഗ്രീസ് എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കത്തോലിക്കാ സംഘടനകള്‍ ഈ പ്രദേശത്ത് നിര്‍ണായകമായ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ടെന്ന് അവര്‍ അറിയിച്ചു.
കാര്‍ഡിനലും ആര്‍ച്ചുബിഷപ്പും പത്തു ദിവസം ഈ രാ ജ്യങ്ങളിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ചിലവഴിച്ചു. അഭയാര്‍ത്ഥികളുമായി അവര്‍ സംസാരിച്ചു. കാരിത്താസിന്‍റെ പ്രാദേശിക ഘടകങ്ങള്‍, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് എന്നിവയും മറ്റു സഭാസന്നദ്ധസംഘടനകളും ഇവിടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, അനുരഞ്ജനശ്രമങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാതിരാത്രി, ഉടുത്ത വസ്ത്രം മാത്രമായി ജനിച്ച വീടുകള്‍ വിട്ട് ഓടേണ്ടി വന്ന കുടുംബങ്ങളുടെ അനുഭവകഥകള്‍ കരളലിയിപ്പിക്കുന്നതാണ്. കാല്‍ നടയായും കടല്‍മാര്‍ഗവും യാത്ര ചെയ്തു വന്ന അവര്‍ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ അഭയം കിട്ടാത്ത സ്ഥിതിയുണ്ട്. അനുവദിച്ച എണ്ണം കഴിഞ്ഞതിനാല്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ലെന്ന പാശ്ചാത്യരാജ്യങ്ങളുടെ അറിയിപ്പിനെ തുടര്‍ന്ന് ലക്ഷ്യത്തിലെത്താനാകാതെ ക്യാമ്പുകളില്‍ കഴിയുകയാണ് ഇവര്‍ – കാര്‍ഡിനല്‍ മഹോണി വിശദീകരിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സൈനികവിജയങ്ങളുണ്ടാകുന്നതായി വാര്‍ത്തകളുണ്ടെങ്കിലും ഈ പ്രദേശങ്ങളിലെയൊന്നും പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകുന്നില്ലെന്ന് ആര്‍ച്ചുബിഷപ് തോമാസി ചൂണ്ടിക്കാട്ടി. യുദ്ധം അന്തിമമായി അവസാനിപ്പിച്ചാല്‍ തന്നെ ഇതുവരെ പോരടിച്ചിരുന്ന വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം വീണ്ടെടുക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും. ഇപ്പോള്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന സുന്നികളും ഷിയാക്കളും ക്രൈസ്തവരും മുസ്ലീങ്ങളുമെല്ലാം ഒരു കാല ത്ത് തികഞ്ഞ സമാധാനത്തില്‍ കഴിഞ്ഞിരുന്നവരാണ് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org