കുമ്പസാരം നിരോധിക്കണമെന്ന ശിപാര്‍ശ ഭരണഘടനാ വിരുദ്ധം

കുമ്പസാരം നിരോധിക്കണമെന്ന ശിപാര്‍ശ ഭരണഘടനാ വിരുദ്ധം
Published on

പാലക്കാട്: ക്രൈസ്തവ വിശ്വാസികള്‍ക്ക് അത്യന്തം പ്രധാനപ്പെട്ട അടിസ്ഥാന കൂദാശയായ കുമ്പസാരത്തിന്‍റെ ദൈവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ വശങ്ങള്‍ പരിഗണിക്കാതെയും ക്രൈസ്തവ സഭകളെ ശ്രവിക്കാതെയും കുമ്പസാരം നിരോധിക്കണമെന്ന ഭരണഘടനാ വിരുദ്ധവും നിരുത്തരവാദപരവുമായ ശിപാര്‍ശ നല്കിയ ദേശീയ വനിതാ കമ്മീഷന്‍റെ നടപടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി യോഗം അതിശക്തമായി പ്രതിഷേധിച്ചു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനി താ കമ്മീഷന്‍റെ ശിപാര്‍ശ ഭരണഘടനാ വിരുദ്ധവും അധികാര ദുര്‍വിനിയോഗവും ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള കടുത്ത കടന്നുകയറ്റവും വെല്ലുവിളിയുമാണ്. കുമ്പസാരം നിരോധിക്കണമെന്ന ഭരണഘടനാ വിരുദ്ധമായ ശിപാര്‍ശ പിന്‍വലിച്ച് ദേശീയ വനിതാ കമ്മീഷന്‍ മാപ്പു പറയണം. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ പ്രസിഡന്‍റ് നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് തോമസ് ആന്‍റണി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ട്രഷറര്‍ അജോ വട്ടുകുന്നേല്‍, രൂപത സെക്രട്ടറിമാരായ അഡ്വ. ബോബി പൂവ്വത്തിങ്കല്‍, മാത്യു കല്ലടിക്കോട്, കാഞ്ഞിരപ്പുഴ ഫൊറോന പ്രസിഡന്‍റ് ബാബു പ്രാക്കുഴി, അലക്സ് പൗവ്വത്തു മലയില്‍, പോള്‍ പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org