കുഞ്ഞുങ്ങളുടെ കരച്ചില്‍ സുന്ദരമായ സുവിശേഷപ്രസംഗം – ഫ്രാന്‍സിസ് മാര്‍പാപ്പ

കുഞ്ഞുങ്ങളുടെ കരച്ചില്‍ സുന്ദരമായ സുവിശേഷപ്രസംഗം – ഫ്രാന്‍സിസ് മാര്‍പാപ്പ

സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കി. കുഞ്ഞുങ്ങള്‍ കുര്‍ബാനയ്ക്കിടയില്‍ കരയുന്നെങ്കില്‍ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു മാര്‍പാപ്പ പറഞ്ഞു. "അവര്‍ കരയട്ടെ. പള്ളിക്കുള്ളില്‍ ഒരു കുഞ്ഞു കരയുമ്പോള്‍ അതൊരു മനോഹരമായ സുവിശേഷപ്രസംഗമാകുന്നുണ്ട്." പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഉണ്ണീശോയുടെ ജ്ഞാനസ്നാനതിരുനാള്‍ ദിനത്തില്‍ എല്ലാ വര്‍ഷവും മാര്‍പാപ്പമാര്‍ ഏതാനും കുഞ്ഞുങ്ങള്‍ക്കു നേരിട്ടു ജ്ഞാനസ്നാനം നല്‍കുന്ന പതിവുണ്ട്. ഇതനുസരിച്ചായിരുന്നു സിസ്റ്റൈന്‍ ചാപ്പലിലെ ചടങ്ങ്. 17 ആണ്‍കുഞ്ഞുങ്ങളും 15 പെണ്‍കുഞ്ഞുങ്ങളുമാണ് മാര്‍പാപ്പയില്‍ നിന്നു മാമോദീസ സ്വീകരിച്ചത്. 2019-ല്‍ വത്തിക്കാനിലെ ജീവനക്കാര്‍ക്കു ജനിച്ച കുഞ്ഞുങ്ങളാണ് ഇവര്‍. കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാമെന്നതു കൊണ്ട് താന്‍ സുവിശേഷപ്രസംഗം ചുരുക്കിയാണു പറയുക എന്ന മുഖവുരയോടെയാണു പാപ്പ സംസാരിച്ചത്. "കുഞ്ഞുങ്ങള്‍ക്കു സിസ്റ്റൈന്‍ ചാപ്പലില്‍ വന്നു ശീലമില്ലല്ലോ," പാപ്പാ തമാശയായി പറഞ്ഞു.

കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കുന്നത് നീതിയുടെ പ്രവൃത്തിയാണെന്നും കാരണം അതുവഴി പരിശുദ്ധാത്മാവിന്‍റെ ശക്തി സ്വീകരിച്ചു വളരാന്‍ അവര്‍ക്കവസരമുണ്ടാകുകയാണെന്നും പാപ്പാ പറഞ്ഞു. മാതാപിതാക്കളുടെ മാതൃകയും കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്, പാപ്പാ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org