നവീകരിച്ച കുത്തിയതോട് പുത്തന്‍പള്ളി വെഞ്ചരിപ്പ്

നവീകരിച്ച കുത്തിയതോട് പുത്തന്‍പള്ളി വെഞ്ചരിപ്പ്
Published on

കുത്തിയതോട്: കഴിഞ്ഞവര്‍ഷം ആഗസ്റ്റിലെ പ്രളയത്തില്‍ ഭിത്തികള്‍ ദുര്‍ബലമായതിനാലും തറയില്‍ വി ള്ളലുകള്‍ കണ്ടതിനാലും ഒരു വര്‍ഷമായി അടച്ചിട്ടിരുന്ന കുത്തിയതോട് പുത്തന്‍ പള്ളി നവീകരിച്ചശേഷം വെഞ്ചരിപ്പ് നടത്തി. ഫാ. ജോസ് മൈപ്പാന്‍ തിരുസ്വരൂപം വെഞ്ചരിച്ചു. ഫാ. ജോസ് തച്ചില്‍, ഫാ. വര്‍ഗീസ് പാലാട്ടി എന്നിവര്‍ ചേര്‍ന്നു നാടമുറിച്ചു. ദേവാലയവാതിലുകള്‍ തുറന്നു വികാരി ഫാ. കുര്യന്‍ കട്ടക്കയം സ്വാഗതം ആശംസിച്ചു. മോണ്‍ ഫാ. വര്‍ഗീസ് ഞാളിയത്ത് ദേവാലയം വെഞ്ചരിച്ചു ദിവ്യബലിയര്‍പ്പിച്ചു. ഫാ. സൈമണ്‍ പള്ളുപ്പേട്ട വചനസന്ദേശം നല്കി.

പൊതുസമ്മേളനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പാലാട്ടി അദ്ധ്യക്ഷനായിരുന്നു. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, കെ.വി. തോമസ്, ബിന്ദു സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് തറയില്‍, പി.വി. ലാജു, ഹുസ്സൈന്‍, മദര്‍ റോജന്‍ എന്നിവര്‍ പ്രസംഗിച്ചു. ജോണി തച്ചില്‍, പൗലോസ് തച്ചില്‍, രാജു തറയില്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org