‘ല ചിവില്‍ത്ത കത്തോലിക്കാ’ ഇനി ചൈനീസ് ഭാഷയിലും

‘ല ചിവില്‍ത്ത കത്തോലിക്കാ’ ഇനി ചൈനീസ് ഭാഷയിലും

വത്തിക്കാന്‍റെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രശസ്തമായ കത്തോലിക്കാ പ്രസിദ്ധീകരണമായ ല ചിവില്‍ത്ത കത്തോലിക്കാ (കത്തോലിക്കാ സംസ്കാരം) ഇനി മുതല്‍ ചൈനീസ് ഭാഷയിലും പ്രസിദ്ധീകരിക്കുന്നു. ഈശോസഭയുടെ ഉടമസ്ഥതയിലുള്ള ഈ പ്രസിദ്ധീകരണം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ആനുകാലികങ്ങളില്‍ ഒന്നാണ്. 1850 ലാണ് ഇതു സ്ഥാപിതമായത്.

ചൈനീസ് ജനതയുടെ സമ്പന്നന പാരമ്പര്യവുമായി സഭയ്ക്കുണ്ടായ സൗഹൃദ സമാഗമത്തിന്‍റെ ഒരു സദ്ഫലമാണ് ചിവില്‍ത്ത കത്തോലിക്കായുടെ ചൈനീസ് പതിപ്പെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ ആഞ്ജെലോ സൊഡാനോ പറഞ്ഞു.

പതിനാറാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ ഇറ്റലിയില്‍ നിന്നു ചൈനയിലേയ്ക്കെത്തിയ മത്തെയോറിച്ചി എന്ന ഈശോസഭാ മിഷണറിയാണ് ചൈനീസ് സംസ്കാരത്തില്‍ ആദ്യമായി ക്രൈസ്തവ സുവിശേഷം അറിയിക്കുന്നത്. 1601 ല്‍ ചൈനയുമായി ഒരു സൗഹൃദ ഉടമ്പടി സ്ഥാപിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ചൈനീസ് തത്വചിന്തയും വിജ്ഞാനവും പാശ്ചാത്യലോകത്തിനു ലഭ്യമാക്കുന്നതില്‍ ഈശോസഭാ മിഷണറിമാര്‍ വലിയ പങ്കു വഹിച്ചിരുന്നു.

ഫാ. ആന്‍റണി സ്പദാരോ എസ് ജെ ചീഫ് എഡിറ്ററായിട്ടുള്ള ചിവില്‍ത്ത കത്തോലിക്ക ഇപ്പോള്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, കൊറിയന്‍, ചൈനീസ് ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org