രാഷ്ട്രീയ-മത-സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ലഹരിക്കെതിരായ പോരാട്ടം മുഖ്യ അജണ്ടയാക്കണം -കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

രാഷ്ട്രീയ-മത-സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ലഹരിക്കെതിരായ പോരാട്ടം മുഖ്യ അജണ്ടയാക്കണം -കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ലഹരിക്കെതിരായ കര്‍മപദ്ധതികളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും രാഷ്ട്രീയ- മത-സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങള്‍ ലഹരിക്കെതിരായ പോരാട്ടം മുഖ്യ അജണ്ടയാക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ് ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

കേരളത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യവിപത്തെന്ന നിലയില്‍ ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്‍റെ ഇടപെടല്‍ ശക്തമാകേണ്ടതുണ്ട്. പുതുതലമുറ ലഹരിക്കടിമപ്പെട്ട് മയങ്ങി മരിക്കുകയാണ്. വിദ്യാലയ പാഠപുസ്തകങ്ങളില്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. നിരന്തരമായ ബോധവത്കരണത്തോടൊപ്പം നിയമങ്ങള്‍ കര്‍ശനമാക്കി ലഹരിയുടെ വ്യാപനം തടയണം – കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

ചടങ്ങില്‍ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ മുഖ്യ സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, പ്രസിഡന്‍റ് കെ. എ. പൗലോസ്, ജനറല്‍ സെക്രട്ടറി ചാണ്ടി ജോസ്, സിസ്റ്റര്‍ ശാലീന, പി.എച്ച്. ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, തങ്കച്ചന്‍ വെളിയില്‍, ഹില്‍ട്ടണ്‍ ചാള്‍സ്, ഡോ. തങ്കം ജേക്കബ്, എം.പി. ജോസി, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org