ഗര്‍ഭച്ഛിദ്രനിയമത്തിനെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ന്നു പ്രതികരിക്കണം – ലെയ്റ്റി കൗണ്‍സില്‍

ഗര്‍ഭച്ഛിദ്രനിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിയമഭേദഗതിക്കെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ന്നു പ്രതികരിക്കണമെന്നും ജീവനു വെല്ലുവിളിയുയര്‍ത്തി ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന ഗര്‍ഭച്ഛിദ്രം നിരോധിക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങള്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു നിലവിലുള്ള നിയമങ്ങള്‍ റദ്ദ്ചെയ്തിരിക്കുമ്പോള്‍ ഇന്ത്യ ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിക്ക് തുനിഞ്ഞിരിക്കുന്നതിനു നീതീകരണമില്ല. ദമ്പതികള്‍ക്ക് ഒരു കുഞ്ഞു മാത്രം എന്ന നയം സ്വീകരിച്ച ചൈനപോലും ഗര്‍ഭച്ഛിദ്ര ദുരിതങ്ങള്‍ തിരിച്ചറിഞ്ഞു ജനസംഖ്യാനയം തിരുത്തിയിരിക്കുന്നു. 24 ആഴ്ച കാലാവധിയില്‍ ലിംഗനിര്‍ണ്ണയം എളുപ്പമായതിനാല്‍ പെണ്‍ ഭ്രൂണഹത്യ വര്‍ദ്ധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ നിഗമനങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. ഭ്രൂണഹത്യ നരഹത്യയാണെന്നിരിക്കെ നിയമങ്ങള്‍ ശക്തമാക്കി നേരിടേണ്ടതാണ്. ഏറ്റവും അടിസ്ഥാനമായ അവകാശം ജനിക്കാനുള്ള അവകാശമാണ്. ഈ അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന നിയമനിര്‍മ്മാണം കിരാതര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന് പ്രസ്താവനയില്‍ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. അഡ്വ. വി. സി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org