Latest News
|^| Home -> International -> യുദ്ധവിധവകള്‍ക്കു സഹായവുമായി ലങ്കയിലെ തമിഴ് സഭ

യുദ്ധവിധവകള്‍ക്കു സഹായവുമായി ലങ്കയിലെ തമിഴ് സഭ

Sathyadeepam

ശ്രീലങ്കയിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ തമിഴ്-സിംഹള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട വരുടെ 89,000 വിധവകളാണ് കഴിഞ്ഞു വരുന്നത്. ഇവര്‍ക്കു പുതിയൊരു ജീവിതം പടുത്തുയര്‍ത്താനുള്ള സഹായങ്ങളുമായി ലങ്കയിലെ തമിഴ് മെത്രാന്മാര്‍ വിവിധ പദ്ധതികളാവിഷ്കരിച്ചു. രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം അവസാനിച്ചിട്ട് ഇപ്പോള്‍ 8 വര്‍ഷങ്ങളായെങ്കിലും യുദ്ധം ഉണ്ടാക്കിയ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല. 28 വര്‍ഷം നീണ്ടുനിന്ന യുദ്ധങ്ങളില്‍ പതിനായിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. അതനുസരിച്ച് അനേകര്‍ അനാഥരാകുകയും ദാരിദ്ര്യം പിടിമുറുക്കുകയും ചെയ്തു. യുദ്ധക്കെടുതി രൂക്ഷമായ ബാറ്റിക്കലോവ പ്രദേശത്തെ കത്തോലിക്കാ രൂപതയില്‍ അര ലക്ഷത്തോളം വിശ്വാസികളുണ്ട്. ജനസംഖ്യയുടെ 3.6 ശതമാനം വരുമിവര്‍. ഈ രൂപതയുടെ നേതൃത്വത്തിലാണു സഭ, ബഹുഭൂരിപക്ഷവും ഹിന്ദു തമിഴ് വംശജരുള്ള ഇവിടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

Leave a Comment

*
*