വൈദികരും സന്ന്യസ്തരുമായ അഭിഭാഷകരുടെ സമ്മേളനം

വൈദികരും സന്ന്യസ്തരുമായ അഭിഭാഷകരുടെ സമ്മേളനം

അടിസ്ഥാനപരമായ ക്രൈസ്തവമൂല്യം നീതിയാണെന്നും നീതിയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ടവരാണ് സമര്‍പ്പിതരായ അഭിഭാഷകരെന്നും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്. നീതിയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ സഭാധികാരികള്‍ പ്രോത്സാഹിപ്പിക്കണമെന്നും മറ്റ് ഏത് സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്കുന്ന സ്വാതന്ത്ര്യം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ അഭിഭാഷകരായ കത്തോലിക്ക വൈദികരുടെയും സന്ന്യസ്തരുടെയും പ്രഥമസമ്മേളനം കെസിബിസി ആസ്ഥാനകാര്യാലയമായ പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിഎംഎസ് പ്രസിഡന്‍റ് റവ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, കാത്തലിക് ലോയേഴ്സ് ഫോറം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ഫാ. ജോണി മാത്യു, കേരള റീജിയന്‍ സെക്രട്ടറി അഡ്വ. സി. ഷേഫി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org