ലൊയോളയുടെ തിരുനാളിനു മാര്‍പാപ്പ ജെസ്യൂട്ട് ആസ്ഥാനത്തെത്തി

ലൊയോളയുടെ തിരുനാളിനു മാര്‍പാപ്പ ജെസ്യൂട്ട് ആസ്ഥാനത്തെത്തി

Published on

താന്‍ അംഗമായ ഈശോസഭ സ്ഥാപിച്ച വി. ഇഗ്നേഷ്യസ് ലൊ യോളയുടെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോസഭയുടെ ആസ്ഥാനമന്ദിരത്തിലെത്തി വിരുന്നു കഴിച്ചു. ഈശോസഭാ മേധാവി ഫാ. അര്‍തുരോ സോസ മാര്‍പാപ്പയെ സ്വാഗതം ചെയ്തു. മാര്‍പാപ്പയാകുന്ന ആദ്യത്തെ ഈശോസഭാംഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയായതിനു ശേഷം ലൊയോളയുടെ എല്ലാ തിരുനാള്‍ ദിനങ്ങളിലും അദ്ദേഹം ഈശോസഭാ ആസ്ഥാനത്ത് എത്താറുണ്ട്. 1958-ലാണു മാര്‍പാപ്പ ഈശോസഭയുടെ നൊവിഷ്യേറ്റില്‍ ചേര്‍ന്നത്. 1969-ല്‍ വൈദികനായി. തുടര്‍ന്ന് നോവിസ് മാസ്റ്ററായി പ്രവര്‍ത്തിച്ചു. 1973 മുതല്‍ 6 വര്‍ഷം അദ്ദേഹം സഭയുടെ അര്‍ജന്‍റീനിയന്‍ പ്രൊവിന്‍ഷ്യലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org