ലെബനോന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ലെബനോന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ലെബനോന്‍ പ്രധാനമന്ത്രി സയിദ് റാഫിക് ഹരീരി റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂര്‍വദേശത്തെയും ലെബനോനിലെയും പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സിറിയയിലെ ഐസിസ് ആക്രമണത്തെ തുടര്‍ന്ന് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്ന രാജ്യം ലെബനോന്‍ ആണ്. മധ്യപൂര്‍വദേശത്തെ ക്രൈസ്തവരുടെ സാന്നിദ്ധ്യത്തിന്‍റെ പ്രാധാന്യം ചര്‍ച്ചാവിഷയമായി. ലെബനോനിന്‍റെ ചരിത്രത്തില്‍ സഭയ്ക്ക് സുപ്രധാനമായ പങ്കുണ്ടെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിറിയയി ലും മറ്റു സംഘര്‍ഷബാധിത രാജ്യങ്ങളിലും നിന്നു പലായനം ചെയ്തവര്‍ക്ക് ലെബനോന്‍ നല്‍കുന്ന അഭയത്തെ മാര്‍പാപ്പ ശ്ലാഘിച്ചു. ഇപ്പോള്‍ രാജ്യത്തെ 45 ലക്ഷം ജനങ്ങളില്‍ നാലിലൊന്നും അയല്‍ രാജ്യങ്ങളില്‍ നിന്നു വന്ന അഭയാര്‍ത്ഥികളാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org