കേരളസഭ പുറത്തേയ്ക്കു നോക്കണം

Published on

എം.ജെ. തോമസുകുട്ടി മറ്റക്കരോട്ട്, കോട്ടയം

സത്യദീപം ലക്കം 40-ല്‍ (2018 മേയ് 17-23) ബഹു. ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍ പങ്കുവച്ച അഭിപ്രായങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ഭാരതത്തില്‍ വിവിധ സഭകളും റീത്തുകളും എപ്രകാരമാണ് ഐക്യത്തില്‍ വര്‍ത്തിക്കേണ്ടതെന്നു പിതാവു കൃത്യമായി പറഞ്ഞുവയ്ക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഒന്നുകൂടി കുറിക്കട്ടെ. 'കത്തോലിക്കാസഭയിലെ 23 വ്യക്തിസഭകളും സഭയുടെ പൊതുസ്വത്താണ്. പരസ്പരം വേലികെട്ടി മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. സീറോ-മലബാറില്‍ ജനിച്ചവര്‍ ജീവിതകാലം മുഴുവന്‍ സീറോ-മലബാര്‍ ആയിരിക്കും. അതിനു സീറോ-മലബാര്‍ ഇടവകയില്‍ത്തന്നെ അംഗത്വം എടുക്കണമെന്നില്ല. ആരാധന ഏതു കത്തോലിക്കാപള്ളിയിലും നടത്താം."

മേല്പറഞ്ഞതിനനുസരിച്ച് എല്ലാവരും പ്രത്യേകിച്ചു മെത്രാന്മാര്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറായാല്‍, ഭാരതസഭയില്‍ സമാധാനം ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org