ജോണ്‍ മാത്യു കാട്ടുകല്ലില്‍, തിരുവനന്തപുരം
കന്യാസ്ത്രീകള്‍ ക്രിസ്തുവിന്‍റെ മണവാട്ടികള്‍ എന്ന മട്ടില്‍ സത്യദീപത്തില്‍ കത്തുകളുടെ കോളത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍പോലും പരാമര്‍ശിച്ചു കണ്ടപ്പോള്‍ അത്ഭുതം തോന്നി. തിരുസ്സഭ അപ്രകാരം നമ്മെ പഠിപ്പിച്ചിട്ടുണ്ടോ? സംശയമാണ്. എന്നാല്‍ എഴുത്തുകാരും ചാനല്‍ വാര്‍ത്താവതാരകരും ഈ സിദ്ധാന്തം ആവര്‍ത്തിക്കാറുണ്ട്.
കന്യാസ്ത്രീകളും പുരോഹിതരും ഉള്‍പ്പെടെ എല്ലാവരും പിതാവായ ദൈവത്തിന്‍റെ മക്കളും പുത്രന്‍ തമ്പുരാന്‍റെ സ ഹോദരങ്ങളും പരിശുദ്ധാത്മാവ് എന്ന സഹായകന്‍റെ സ്നേഹിതരുമാണ്. എഫേസൂസ് ലേഖനത്തില്‍ പൗലോസ് ശ്ലീഹാ പറയുന്നത് ഭാര്യാ- ഭര്‍ത്തൃബന്ധത്തെപ്പറ്റിയാണല്ലോ! അദ്ധ്യായം 5, 20 മുതല്‍ 33 വരെയുള്ള വാക്യങ്ങള്‍. "ഞാന്‍ മിശിഹായെയും അവന്‍റെ സഭയെയും കുറിച്ചാണു പറയുന്നത്." അതേ, അതുതന്നെയാണു സത്യം. ക്രിസ്തു മണവാളനും തിരുസ്സഭ മണവാട്ടിയും. സഭാമക്കള്‍ ഏവരും ഇത് അറിഞ്ഞിരിക്കണം.