അല്മായരുടെ ദൈവശാസ്ത്ര പഠനത്തിന്‍റെ പ്രസക്തി ഇന്ന് സഭയില്‍

ജോസഫ് കൊമ്പന്‍, കൊച്ചി

സത്യദീപം (ലക്കം 19, ഡിസംബര്‍ 13) സി.ഒ. ജേക്കബിന്‍റെ ലേഖനം ഇന്നത്തെ കാലഘട്ടത്തിനു വളരെ അനുയോജ്യമായതിന്‍റെ ഒരു സാക്ഷ്യപത്രമായി ഞാന്‍ കാണുന്നു. ഏതു സാഹചര്യത്തിലായാലും സഭ സജ്ജമായി ഉണരേണ്ട ഒരു കാര്യമാണ് ഇത്. ജേക്കബ് അതു കാര്യമാത്രപ്രസക്തിയോടെ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കൂട്ടത്തില്‍ ആല്‍ഫയെക്കുറിച്ചും.

ത്രിത്വൈക ദൈവത്തിന്‍റെ ആന്തരികജീവിതത്തിന്‍റെ രഹസ്യത്തെ സംബന്ധിക്കുന്നതാണു ദൈവശാസ്ത്രം എന്നതിനോട് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. രക്ഷാകരപദ്ധതി ദൈവശാസ്ത്രത്തെ പൂര്‍ണമായും വെളിപ്പെടുത്തുന്നുണ്ടോ? അതോ ദൈവശാസ്ത്രത്തിലേക്കുള്ള വഴി കാണിക്കുകയാണോ എന്നത് ഇനിയും വിചിന്തനം ചെയ്യേണ്ടതാണ്.

ദൈവത്തെ കണ്ടുമുട്ടുന്ന ഏതൊരു അവസരവും സന്ദര്‍ഭവും അനുഭവയോഗ്യമാകുന്നുവെങ്കില്‍, അതാണു ദൈവശാസ്ത്രം. ശാസ്ത്രം എന്നു പറയുന്നതു സത്യം അന്വേഷിച്ചു കണ്ടെത്തുന്ന ഒരു വഴിയാണ്. യുക്തിപൂര്‍വകമായ അന്വേഷണം വഴിമുട്ടുമ്പോള്‍, വിശ്വാസത്തിലൂടെ ബോദ്ധ്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ ദൈവശാസ്ത്രം പുനര്‍ജ്ജനിക്കുകയാണു ചെയ്യുന്നത്. ഇതാണു യഥാര്‍ത്ഥ ദൈവശാസ്ത്രം. രക്ഷാകരപദ്ധതി ദൈവശാസ്ത്രത്തിലേക്കുള്ള ഒരു വഴിയാണ്, ദൈവശാസ്ത്രമല്ല. ദൈവശാസ്ത്രം ഏവര്‍ക്കും പരിചയപ്പെടണമെങ്കില്‍ രണ്ടു വഴികളുണ്ട്. ഒന്ന്, യുക്തിയില്‍ അലിഞ്ഞ വിശ്വാസത്തോടുകൂടിയുള്ള ഒരു അന്വേണം. രണ്ട്, വിശ്വാസത്തില്‍ അലിഞ്ഞു യുക്തിയോടുകൂടിയുള്ള ഒരു അന്വേഷണം. രക്ഷാകരപദ്ധതിയില്‍ ഇവ രണ്ടും പൂര്‍ണമാകുന്നു. അന്വേഷിക്കുമ്പോള്‍ നമ്മള്‍ അതു കണ്ടെത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org