ഇവിടെയാരും വിശന്നു മരിക്കരുത്

ടെന്‍സണ്‍ ജോസഫ്, കരുമാലൂര്‍

സത്യദീപ (ലക്കം 30) ത്തില്‍ ഡോ. ബെന്നി മാരാംപറമ്പിലിന്‍റെ 'ഇവിടെയാരും വിശന്ന് മരിക്കരുത്' എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്.
പ്രഘോഷിക്കുന്ന സുവിശേഷത്തിന്‍റെ വിവേകശക്തി സമൂഹത്തില്‍ പ്രതിഫലിക്കുന്നില്ല എന്ന് ഒറ്റപ്പെട്ട സംഭവങ്ങള്‍ അടിസ്ഥാനമാക്കി പറയുന്നതു ശരിയല്ല. വളരെയധികം കാരുണ്യപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്.

വചനം എങ്ങനെ സ്വീകരിക്കണം എന്നതു വ്യക്തിപരംതന്നെയാണ്. ഓരോ വ്യക്തിയും വചനശ്രവണത്തിലൂടെ ജ്ഞാനിയായിത്തീരുമ്പോള്‍ മാത്രമേ ഉള്ളിലുള്ള അനന്തശക്തിയെ അറിയുകയുള്ളൂ. അപ്പോള്‍ മാത്രമേ ആത്മീയത അന്യന് പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ സാധിക്കൂ. അതു വചനപ്രഘോഷകന്‍റെയല്ല, മറിച്ച് അതു ശ്രവിക്കുവാന്‍ വരുന്നവന്‍റെ കൈകളിലാണ് ഇരിക്കുന്നത്. രോഗപീഡകള്‍ മാറാനും സമ്പത്തു നേടാനും പ്രാര്‍ത്ഥിച്ച് അതു നേടുമ്പോള്‍, ജ്ഞാനം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ച് അതു കരസ്ഥമാക്കുന്നവര്‍ നമ്മുടെയിടയില്‍ എത്ര പേരുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org