ഒരു പുതിയ വെടിക്കെട്ടു കാഴ്ചയ്ക്കായ്!

-ജോസ് പെട്ട, ഇടപ്പള്ളി

സത്യദീപ(20.4.2016)ത്തിലെ മുഖപ്രസംഗം ചൂണ്ടിക്കാണിച്ചതുപോലെ വെടിക്കെട്ട് നിരോധിച്ചാല്‍ പ്രശ്‌നത്തിനു പരിഹാരമാവില്ല. വെടിക്കെട്ടു കാണുന്നതിനും ആസ്വദിക്കുന്നതിനും മനുഷ്യര്‍ക്കു ജന്മസിദ്ധമായ കഴിവുണ്ടെന്നുള്ളതു വിസ്മരിക്കരുത്. വെടിക്കെട്ടു നിര്‍മാണ കലാവിരുതിന്റെ കലവറയില്‍ നിന്നും പൊട്ടിവിരിയുന്ന വിവിധ വര്‍ണങ്ങളിലുള്ള പ്രകാശധോരണിയും, കര്‍ണാനന്ദകരമായ സംഗീതധ്വനിയും ദിഗന്തങ്ങള്‍ ഭേദിക്കുമാറ്റുള്ള ശബ്ദകോലാഹലങ്ങളും ഏതൊരു മനുഷ്യനും കാണാനും കേള്‍ക്കാനും താത്പര്യമാണ്. സാക്ഷാല്‍ ദൈവംതന്നെ പ്രകാശസ്വരൂപനും നാദബ്രഹ്മവുമാണല്ലോ. വെടിക്കെട്ടില്‍ ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും സമജ്ജസമായ ഒരു സമ്മേളനമാണ്. അത് ആബാലവൃന്ദം ജനങ്ങള്‍ക്കും ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു കലാവിരുന്നാണ്.
വെടിക്കെട്ടു നിരോധിക്കുന്നതിനു പകരം നിര്‍മാണത്തിലും വിതരണത്തിലും ഉപയോഗത്തിലുമാണു ശ്രദ്ധയും നിയന്ത്രണവും വേണ്ടത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന പണം സാധുക്കള്‍ക്ക് കൊടുത്തുകൂടെ എന്നു ചിന്തിക്കുന്നവരുടെ ചോദ്യം ശീമോന്റെ വീട്ടില്‍വച്ചു യൂദാസ് ചോദിച്ച ചോദ്യത്തിന്റെ ഒരു വിദൂര പ്രതിധ്വനി മാത്രമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org