ബന്ധങ്ങള്‍ വളരുവാന്‍

ഫാ. ജോര്‍ജ് കനീഷ്യസ് സി.എം.ഐ., ഛാന്ദാ മിഷന്‍

ഞാനൊരു സ്ഥിരം സത്യദീപം വായനക്കാരനാണ്. അതിന്‍റെ പുരോഗതിയില്‍ സന്തോഷവുമുണ്ട്. ലക്കം 41-ലെ അഡ്വ. ചാര്‍ളി പോളിന്‍റെ "ബന്ധങ്ങള്‍ വളരുവാന്‍" എന്ന ലേഖനമാണ് ഇതെഴുതുവാന്‍ പ്രേരണ. ഞാന്‍ വായിക്കുന്ന ലേഖനങ്ങളിലെ സ്പര്‍ശിക്കുന്ന ആശയങ്ങളും പ്രയോഗങ്ങളും കുറിച്ചുവച്ചു സൂക്ഷിക്കാറുണ്ട്.

നമ്മുടെ കൊച്ചു ജീവിതം ധന്യമാകുന്നത് സഹജീവികളോടുള്ള ഹൃദ്യമായ ബന്ധം മൂലമാണല്ലോ. അതിനുള്ള നല്ല വഴികാട്ടികള്‍ ഈ ലേഖത്തിലുണ്ട്. മറ്റുള്ളവരോടുള്ള പരിഗണനയും അംഗീകാരവും നമ്മെ വളര്‍ത്തും. സംസാരത്തില്‍ അഞ്ചു ഘടകങ്ങള്‍: ശബ്ദം, സൗഹാര്‍ദ്ദസമീപനം, ലളിതമായ ഭാഷ, ആദരവ്, ക്ഷമ എന്നിവയാണ് ഈ ഘടകങ്ങള്‍. മറ്റുള്ളവരെ മാനിക്കാനും അംഗീകരിക്കാനും കഴിയണം. മറ്റുള്ളവരുടെ കാര്യത്തിലും ശ്രദ്ധ വേണം. ആരെയും മുറിപ്പെടുത്തരുത്. തര്‍ക്കം ഒഴിവാക്കണം. സത്ചിന്തകള്‍ വളര്‍ത്തണം. ഇവയെല്ലാം നമ്മുടെ ജീവിതം ധന്യമാക്കാന്‍ സഹായിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org