മറിയം സ്ത്രീ ശാക്തീകരണത്തിന് ഒരു വഴികാട്ടി

കെ.എം. ദേവ്, കരുമാല്ലൂര്‍

'മറിയം സ്ത്രീ ശാക്തീകരണത്തിന് ഒരു വഴികാട്ടി' എന്ന ശീര്‍ഷകത്തില്‍, സ്ത്രീത്വത്തിന്, മാതൃത്വത്തിന് ഉത്തമ മാതൃകയായി, സഹനത്തിന്‍റെ മൂര്‍ത്തീഭാവമായ വ്യാകുലാംബികയെ ഉദ്ധരിച്ചുകൊണ്ടുള്ള ശ്രീമതി ബെറ്റ്സി ബാബു മഴുവഞ്ചേരിയുടെ ലേഖനം (ലക്കം 37) ശ്രദ്ധേയമായി.

സ്ത്രീ-പുരുഷ സമത്വം, തുല്യപദവി, അധികാരം എന്നിവ കാംക്ഷിക്കുന്ന ആധുനിക വനിതാഗണത്തിന് ഇതു പക്ഷേ, കാമ്യമാകാന്‍ തരമില്ല. കുടുംബജീവിതമാണു സ്ത്രീയുടെ പ്രഥമ കാര്യാലയമെന്നും സഹനമാണു ജീവിതത്തെ മഹത്ത്വീകരിക്കുന്നതെന്നുമുള്ള അനിഷേധ്യ സത്യത്തെ മറിയത്തെ മാതൃകയാക്കി ലേഖിക അവതരിപ്പിക്കുമ്പോഴും സ്വന്തം കുടുംബമാണു സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്നും സമാധാനം, കുടുംബഭദ്രത എന്നിവ സ്ത്രീയുടെ സഹനം മാത്രമാണെന്നും പ്രസ്താവിക്കുന്ന ആധുനിക വനിതകള്‍ സമൂഹത്തിലുണ്ട്.

സ്ത്രീ ഭരമേറ്റിരിക്കുന്ന കുടുംബജീവിതം സഹനത്തിലൂടെ മഹത്ത്വീകരിക്കപ്പെടുന്നതു വസ്തുതാപരമായി വിവരിച്ചിരിക്കുന്ന പ്രസ്തുത ലേഖനം, സ്വന്തം കുടുംബം ഒരു 'ബാലികേറാമല' യായി കാണുന്ന ആധുനിക വനിതകള്‍ക്ക് ഒരു പുനര്‍വിചിന്തനത്തിനു വഴിയൊരുക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org