വിവാഹേതര ലൈംഗികബന്ധം

കെ.എന്‍. ജോര്‍ജ്, തപോവനം, ഇരിങ്ങട്ടിരി

ഐ.പി.സി. 497-ാം വകുപ്പ് റദ്ദാക്കിയത് ലൈംഗിക അരാജകത്വത്തിനു കാരണമാകുമോ? സത്യദീപം 13-ാം ലക്കത്തില്‍ ഫാ. പോള്‍ മാടശ്ശേരിയുടെ വിവാഹേതര ലൈംഗികബന്ധം എന്ന ലേഖനമാണ് ഈ കത്തിനാധാരം. എന്താണ് ഐ പിസി സെക്ഷന്‍ 497?

Who ever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery and shall be punished with imprisonment of either description for a term which may extended to five years, or with fine or with both. In such case the wife shall not be punishable as an abettor.

മേല്‍ വിവരിച്ച നിയമത്തില്‍ പ്രഥമദൃഷ്ടാ രണ്ടു പോരായ്മകളുണ്ട്. ഒന്ന് പുരുഷനു തന്‍റെ ഭാര്യയെ അയാളുടെ അറിവോടും സമ്മതത്തോടുംകൂടി പരപുരുഷനുമായി ലൈംഗികബന്ധത്തിനു പ്രേരിപ്പിക്കാം. ഇതിനര്‍ത്ഥം, സ്ത്രീയെ ഒരു കച്ചവടവസ്തുവായി കാണുക എന്നാണ്. ഇത് ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീയുടെ അന്തസ്സിടിക്കുന്ന കാര്യമാണ്. രണ്ട്, സ്ത്രീയും പുരുഷനും ഒരേ കുറ്റം ചെ യ്താല്‍ പുരുഷന്‍ മാത്രം ശിക്ഷിക്കപ്പെടുക. രണ്ടു പേരും കൃത്യത്തില്‍ ഏര്‍പ്പെടുന്നു. ഇതു ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീപുരുഷ സമത്വത്തിന് എതിരാണ്. സെക്ഷന്‍ 497-ലെ മേല്പറഞ്ഞ രണ്ടു വൈരുദ്ധ്യങ്ങളാണു സുപ്രീംകോടതി അതിന്‍റെ സുപ്രധാന വിധിന്യായത്തിലൂടെ മാറ്റം വരുത്തിയത്. സ്ത്രീയുടെ അന്തസ്സിനെ ബാധിക്കുന്ന, സ്ത്രീ-പുരുഷ സമത്വത്തെ ബാധിക്കുന്ന രണ്ടു വകുപ്പുകള്‍ ഇന്ത്യന്‍ പീനല്‍കോഡില്‍ നിലനിര്‍ത്തണമെന്നാണോ ബഹുമാനപ്പെട്ട കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ശഠിക്കുന്നത്?

സെക്ഷന്‍ 497-ാം വകുപ്പ് റദ്ദാക്കിയതുകൊണ്ട് മാനംമര്യാദയ്ക്കു ജീവിക്കുന്ന കുടുംബിനികളാരും വ്യഭിചാരവൃത്തിയിലേര്‍പ്പെടുമെന്നു നാമാരും ഭയപ്പെടേണ്ട. സ്ത്രീക്കും അന്തസ്സിലും ധാര്‍മ്മികതയിലും വിശ്വാസമുണ്ട്; അതവര്‍ അഭംഗുരം നിലനിര്‍ത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org