ആ കുരിശു രക്ഷയുടെ കുരിശല്ല

ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

അപമാനത്തിന്‍റെ ചിഹ്നമായിരുന്ന കുരിശിനെ ക്രിസ്തു തന്‍റെ കുരിശുമരണം വഴി രക്ഷയുടെയും വണക്കത്തിന്‍റെയും ചിഹ്നമായി പരിവര്‍ത്തനം ചെയ്തെങ്കില്‍ ദ്രവ്യാസക്തിയോടെ രൂപംകൊള്ളുന്ന പുത്തന്‍ സെക്ടുകള്‍ കുരിശിനെ വീണ്ടും അപമാനിക്കുകയും അവഹേളിക്കുകയും കൊള്ളയുടെയും കയ്യേറ്റത്തിന്‍റെയും ചിഹ്നമായി ദുരുപയോഗം ചെയ്യുന്നതിനെയും ആര്‍ക്കുംതന്നെ അം ഗീകരിക്കാനാവുന്നതല്ല. കാര്യങ്ങള്‍ ശരിയായി വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനുംമുമ്പു കെസിബിസിയുടെ വക്താവ് സര്‍ക്കാര്‍ ഭൂമിയില്‍നിന്നും പിഴുതു മാറ്റിയ കുരിശിനുവേണ്ടി വാദിക്കാനും കണ്ണീരൊഴുക്കാനും തയ്യാറായത് അനുചിതമായിപ്പോയി.

കുരിശിനെ ആഭരണമായും ആയുധമായും മറയായും കൊണ്ടുനടക്കുന്നവരെ സഭ തുറന്നുകാട്ടണം. കുരിശ് നാട്ടി വെട്ടിപ്പിടിക്കാനല്ല, വഹിക്കാനാണു ക്രിസ്തു നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നു വചനവ്യാപാരം നടത്തുന്ന ടോം സക്കറിയയെപ്പോലുള്ളവരെ സഭ ബോദ്ധ്യപ്പെടുത്തണം. ബൈബിള്‍ വായിക്കാത്ത ദുര്‍ബല വിശ്വാസികളെ കൃത്രിമമാര്‍ഗത്തിലൂടെ ആത്മീയലഹരിയിലാഴ്ത്തി എല്ലാ വിധത്തിലും ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്യുന്ന സ്പിരിറ്റുകാരുടെ മേല്‍ ക്രിസ്തുവിന്‍റെ ചാട്ടവാര്‍ വീഴട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org