കത്തോലിക്കാസഭ ഒരു പൊതുപരസ്യം കൊടുക്കണം

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

നാട്ടിലെ ആനുകാലിക വിഷയങ്ങളെപ്പറ്റി പത്രങ്ങള്‍, ടി.വി ചാനലുകള്‍, പൊതുചര്‍ച്ചകള്‍ ഇവിടെയെല്ലാം കത്തോലിക്കാ സഭയുടെ വക്താക്കള്‍, പ്രതിനിധികള്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട് ഒത്തിരി പേര്‍ എഴുതിയും സംസാരിച്ചും കണ്ടു വരുന്നു. മിക്കവരേയും പൊതു സമൂഹത്തില്‍ കണ്ടിട്ടു പോലുമില്ല. മാധ്യമ അവതാരകര്‍ ക്ഷണിച്ചു വരുത്തുന്ന അവര്‍ അവര്‍ക്കും മാധ്യമത്തിനും ഉതകുന്ന വിധം സംസാരിക്കുന്നതും കാണുന്നുണ്ട്. ഇതു തീര്‍ത്തും അരാജകത്വത്തിന്‍റെ അവസ്ഥയാണ്. സാധാരണ ജനങ്ങള്‍ ഏറെ തെറ്റിദ്ധരിക്കാന്‍ ഇടവരുന്ന സാഹചര്യമുണ്ട്.

അതുകൊണ്ട് കത്തോലിക്കാ സഭാധികൃതര്‍, പത്രങ്ങളും ചാനലുകളും വഴി ഒരു പൊതുപരസ്യം ഇതു സംബന്ധിച്ചു കൊടുക്കണം. സഭയ്ക്കു വേണ്ടി ഔദ്യോഗികമായി ആരൊക്കെ സംസാരിക്കുമെന്നും അവരല്ലാതെ മറ്റാര് എന്തു സംസാരിച്ചാലും അതു സഭയ്ക്കു വേണ്ടി അല്ലെന്നും ഈ പരസ്യത്തില്‍ എടുത്തു പറയണം. ഈ പരസ്യത്തില്‍ തന്നെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഈ വിവരത്തിനു നോട്ടീ സ് കൊടുക്കുകയും വേണം, അതായത്, അവര്‍ വിളിക്കുന്ന ആരും സഭാ വക്താക്കള്‍ അല്ലെന്നും സഭാ വക്താക്കളായി സഭ അംഗീകരിക്കാത്തവരെ അവതരിപ്പിക്കരുതെന്നും, അവരോട് ആവശ്യപ്പെടണം. നേരിട്ട് നോട്ടീസുകള്‍ കൊടുക്കണം.

സഭയ്ക്കു വേണ്ടിയെന്ന വ്യാജേന ആര്‍ക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന അവസ്ഥ ഇനിയും തുടരരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org