അനാവശ്യം ഒഴിവാക്കണം

അഡ്വ.ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന നാട്ടില്‍ വിശ്വാസപരവും ധാര്‍മ്മികവുമായി അവര്‍ക്കു സ്വീകാര്യമായ നിയമങ്ങളെ ഉണ്ടാകാവൂ എന്നു ശഠിക്കുന്നതു ശരിയല്ല. തങ്ങള്‍ക്ക് അസ്വീകാര്യമായ കാര്യങ്ങള്‍ ചെയ്യാതിരുന്നുകൊണ്ട് ദൈവത്തിനും സഭയ്ക്കും യോഗ്യരായി ജീവിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. മതപരമായ നമ്മുടെ നിഷ്ഠകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കാന്‍ ധര്‍ണയും പ്രതിഷേധറാലിയുമൊന്നും സംഘടിപ്പിക്കേണ്ടതില്ല. അതു ശരിയല്ല, വിജയിക്കുകയില്ല.

സമൂഹത്തില്‍ ധാര്‍മ്മികതയ്ക്കു വേണ്ടി സമാധാനക്കേട് ക്ഷണിച്ചു വരുത്തരുത്: സ്വവര്‍ഗരതി, വിവാഹേതര ബന്ധങ്ങള്‍, ദയാവധം, വധശിക്ഷ, അബോര്‍ഷന്‍ ഇതൊന്നും കത്തോലിക്കാ വിശ്വാസത്തിനു സ്വീകാര്യമല്ല. മനസ്സുണ്ടെങ്കില്‍ ഇതൊന്നും പ്രവര്‍ത്തിക്കാതെ മാന്യമായ ജീവിതം കത്തോലിക്കര്‍ക്ക് സാധ്യമാണല്ലോ. പിന്നെന്തിനാ ഈ റാലി? ഗൗരവമായി ചിന്തിച്ചാലും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org