ആഘോഷമാകുന്ന ഊട്ടുനേര്‍ച്ചകള്‍

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

മാര്‍ച്ച് മാസം കേരളത്തിലെ ദേവാലയങ്ങളില്‍ ഊട്ടുനേര്‍ച്ചയുടെ കാലമാണല്ലോ. എവിടെ നോക്കിയാലും ഊട്ടുനേര്‍ച്ചയുടെ വലിയ ഫ്ളെക്സ് ബോര്‍ഡുകള്‍.
രണ്ടുമൂന്നു വര്‍ഷം മുമ്പ് ഊട്ടുസദ്യകള്‍ നിരുത്സാഹപ്പെടുത്തണം എന്ന ആഹ്വാനത്തോടെ ബഹു. തോമസ് ചക്യത്ത് പിതാവിന്‍റെ ഒരു ലേഖനം സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായ ഒരു ലേഖനമായിരുന്നു അത്. മേലദ്ധ്യക്ഷന്മാരുടെയോ സഭയുടെയോ താത്പര്യങ്ങള്‍ അല്പംപോലും മാനിക്കാതെ ഊട്ടുനേര്‍ച്ചകള്‍ ആഘോഷമാക്കുകയാണു നമ്മുടെ ദേവാലയങ്ങള്‍. ഊട്ടുനേര്‍ച്ചകളെ പരസ്യമായി എതിര്‍ക്കുന്ന പല വൈദികരും സ്വന്തം ഇടവകയുടെ ഊട്ടുസദ്യ ഗംഭീരമാക്കുവാന്‍ പെടാപ്പാടു പെടുകയാണ്.
വാങ്ങുന്നതല്ല കൊടുക്കുന്നതാണു നേര്‍ച്ച എന്ന തിരിച്ചറിവു നമുക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. വിശക്കുന്നവര്‍ക്കു ഭക്ഷണം വിളമ്പുമ്പോഴാണ് അതു ദൈവസന്നിധിയില്‍ നേര്‍ച്ചയായായി രൂപാന്തരപ്പെടുന്നത്. വിശക്കുന്നവര്‍ക്കു ഭക്ഷണം നല്കുന്ന ഊട്ടുനേര്‍ച്ചകള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം, പരിശ്രമിക്കാം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org