അല്മായ വിശുദ്ധര്‍: താമസമെന്തേ?

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

അതേ, കത്തോലിക്കാസഭയില്‍ അല്മായരുടെ പങ്കു വര്‍ദ്ധിച്ചുവരുന്ന കാലം. സഭയിലെ രണ്ടു പ്രമുഖ അല്മായ സംഘടനയാണല്ലോ സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയും ലീജിയന്‍ ഓഫ് മേരിയും. അവര്‍ ചെയ്യുന്ന ശുശ്രൂഷ അതുല്യവും. ഇവയുടെ സ്ഥാപകരായ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമും ഫ്രാങ്ക് ഡഫും അല്മായരായതുകൊണ്ടാണോ ഇവരുടെ വിശുദ്ധ പദവി പ്രഖ്യാപനം നീണ്ടു പോകുന്നത്?

സമര്‍പ്പിതരോടൊപ്പം അല്മായര്‍ക്കും തുല്യസ്ഥാനമല്ലേ ഉള്ളത്? ഇവരുടെ വിശുദ്ധ പദവി പ്രഖ്യാപനം കേള്‍ക്കാന്‍ കാതോര്‍ത്തിക്കുകയാണ് സഭയുടെ 99 ശതമാനം വരുന്ന അല്മായ സമൂഹം. പാവങ്ങളെ ഏറ്റവും അധികമായി സ്നേഹിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ദൃഷ്ടിയില്‍ ഇവരുടെ ചിത്രം എത്തിപ്പെട്ടാല്‍ കാര്യം എളുപ്പമായി. അതിനായി അല്മായ സമൂഹം ഏറെ സജീവമായി കേരളസഭയുടെ ഹയരാര്‍ക്കി റോമില്‍ സ്വാധീനം ചെലുത്തിയിരുന്നെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും; തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org