അന്ധവിശ്വാസം കൂടിവരുന്നോ?

തോമസ് പെരുമ്പാവൂര്‍

1955-1960 കാലഘട്ടത്തില്‍ ഹൈന്ദവരുടെയിടയില്‍ വളരെയധികം അന്ധവിശ്വാസങ്ങള്‍ നില നിന്നിരുന്നു. ഇപ്പോള്‍ അത്തരം വിശ്വാസങ്ങള്‍ വളരെ മാറിയിട്ടുണ്ട്. അക്കാലയളവില്‍ ക്രൈസ്തവര്‍ താരതമ്യേന അന്ധവിശ്വാസം കുറഞ്ഞവരായിരുന്നു. വിദ്യാസമ്പന്നരായ പുരോഹിതരുടെ പ്രയത്നം ഇതിനു സഹായകമായി.
ഇപ്പോള്‍ സ്ഥിതിയാകെ മാറി. ക്രിസ്ത്യാനികളുടെയിടയില്‍ അന്ധവിശ്വാസം കൂടിവരുന്നതായി കാണുന്നു. നമ്മുടെ ചില ധ്യാനകേന്ദ്രങ്ങളും ചില വൈദികരും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സഭാതലപ്പത്തുള്ളവര്‍ ഈ അന്ധവിശ്വാസങ്ങള്‍ മാറ്റുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇടവകവികാരിമാര്‍ക്കു നല്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org