ക്രൈസ്തവ സഭകളും മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും

മദ്യം തീര്‍ച്ചയായും ധാരാളം കുടുംബങ്ങളെ സാമ്പത്തികമായും അമി തമായി മദ്യപിക്കുന്നവരെ ശാരീരികമായും തകര്‍ക്കുന്നുണ്ട്. അവരില്‍ പലരും രോഗികളും ആകുന്നുണ്ട്. മദ്യം എന്ന വിപത്തിനെതിരെയുള്ള ക്രൈസ്തവ സഭ കളുടെയും, മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തിലൂടെ വലിയ തോതില്‍ അവബോധം സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ശ്ലാഘനീയം തന്നെയാണ്.

കേരളത്തിലെ മനു ഷ്യര്‍ക്ക് മദ്യം ഒരു ഭ്രാന്താണ്. അത് നിയന്ത്രി ക്കുക തന്നെ വേണം. അപ്പോള്‍ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങള്‍ ആദ്യം വിരല്‍ ചൂണ്ടേണ്ടത് മദ്യനിയന്ത്രണത്തിലേക്കാണ് അല്ലാതെ മദ്യ നിരോധനത്തിലേക്ക് ആയിരിക്കരുത്. മദ്യത്തെ സംബന്ധിച്ച് എപ്പോഴും സര്‍ക്കാരുകള്‍ക്കെതിരെയാണ് സമരം ചെയ്യുന്നത്. സര്‍ക്കാരുകളെ സം ബന്ധിച്ചിടത്തോളം മദ്യം കഴിക്കുന്നവരുടെയും, കഴിക്കാത്തവരുടെയും, സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തെയും, അത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും താല്പര്യം സംരക്ഷിക്കേണ്ടിവരും.

നാം നമ്മുടെ സമരത്തിന്റെ ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട് എന്നാണ് തോന്നുന്നത്. മദ്യം ആളുകള്‍ കഴിക്കാതിരുന്നാല്‍ മദ്യനയം പൊളിയും. അതിനു നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ മദ്യം വില്‍പ്പന നടത്തുന്നവരില്‍ വലിയ പങ്ക് ക്രൈസ്തവരാണ്. മദ്യ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വരിലും ക്രൈസ്തവര്‍ ഉണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ സൗകര്യം കൊടുത്തിരിക്കുന്നവരിലും ക്രൈസ്തവര്‍ ഉണ്ട്. മദ്യ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിലും നാം ഒരു നിയന്ത്ര ണവും സ്വീകരിച്ചിട്ടില്ല. ഓരോ ഇടവകയിലും, അത് ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലും അമിതമായി മദ്യപിക്കുന്നവരെ വികാരിയച്ചനും, അവിടങ്ങളിലെ അധികാരികള്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. അവരെയെല്ലാം അമിത മദ്യപാ നത്തില്‍നിന്നും പിന്തിരിപ്പിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. അതൊന്നും ഇന്ന് നടക്കുന്നില്ല. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകളാണ് അമിത മദ്യപാനത്തിന്റെ ഒരു കാരണം. പക്ഷെ നമുക്ക് അത് കണ്ടെത്തുവാനും പരിഹരിക്കാനും സമയമില്ല. അവരെയും കൂടി സഭാ സംവിധാന ങ്ങളില്‍ ചേര്‍ക്കാനും നമുക്ക് കഴിയുന്നില്ല.

സര്‍ക്കാരിന്റെ മദ്യ നയത്തെ മദ്യപാന നിയന്ത്രണത്തിലൂടെ നമുക്ക് പരാജയപ്പെടുത്താന്‍ കഴിയണം. നമ്മുടെ സമരം, മദ്യത്തിനും, മദ്യപാനിക്കും, മദ്യപാനത്തിനും എതിരെ ആയിരിക്കട്ടെ. മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്നവരെ ബഹുമാനിച്ചുകൊണ്ടും, അഭിനന്ദിച്ചുകൊണ്ടും, മദ്യ വിരുദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കാതെയും തന്നെയാണ് ഇതു കുറിക്കുന്നത്.

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org