ദേവാലയത്തിലെ ബൈബിള്‍ വായനകള്‍

Published on

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

നമ്മുടെ പള്ളികളിലെ ദൈനംദിന വായനയ്ക്കു പ്രത്യേകിച്ചു ഞായറാഴ്ചവായനയ്ക്കു തിരഞ്ഞെടുക്കുന്ന വചനഭാഗങ്ങളെക്കുറിച്ചാണീ കുറിപ്പ്. പലപ്പോഴും സാധാരണ മനുഷ്യന് എളുപ്പത്തില്‍ മനസ്സിലാകാത്തതും അച്ചന്മാര്‍ക്കു വിശദീകരണത്തിനു സാദ്ധ്യത കുറഞ്ഞതുമായ വചനഭാഗങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. എന്തുകൊണ്ടാണു നാം മുത്തുകള്‍ക്കിടയില്‍ നിന്നും പവിഴമുത്തുകള്‍ കണ്ടുപിടിക്കാത്തത്? ഗഹനമായ ഭാഗങ്ങള്‍ ദൈവശാസ്ത്രജ്ഞന്മാരുടെ സഹായം കിട്ടുന്ന സ്ഥലങ്ങളില്‍ വായിക്കട്ടെ. മനുഷ്യമനസ്സിലേക്ക് എളുപ്പത്തില്‍ ആഴ്ന്നിറങ്ങുന്നതും പരിവര്‍ത്തനത്തിനും പ്രത്യാശയ്ക്കും സാദ്ധ്യതയുള്ള തുമായ വചനഭാഗങ്ങള്‍ ഞായറാഴ്ച വായനയ്ക്കു തിരഞ്ഞെടുക്കുന്നതു കൂടുതല്‍ ഗുണകരവും ന്യായവും ഉചിതവുമായിരിക്കും എന്നു തോന്നിപ്പോകുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org