ധ്യാന ഗുരുക്കള്‍

കെ.എം. ദേവ്, കരുമാലൂര്‍

സത്യദീപം ലക്കം 32-ല്‍ 'കാലവും കണ്ണാടി യും' എന്ന പംക്തിയി ലൂടെ ഫാ. ജോഷി മയ്യാറ്റില്‍, ധ്യാനഗുരുക്കളുടെ 'തകിടു ദുര്‍വിശേഷങ്ങളെ' വിമര്‍ശിച്ചുകെണ്ട് എഴുതിയതു വളരെ ശ്രദ്ധേയമായി.
ദൈവവചന പ്രഘോഷണത്തിന്‍റെ വക്താക്കള്‍ എന്ന പേരില്‍ ധ്യാനഗുരുക്കള്‍ക്ക് ഇതര സന്ന്യസ്തരേക്കാള്‍ വ്യത്യസ്ത ശക്തിപരിവേഷം കല്പിച്ചു നല്കിയിരിക്കുകയാണല്ലോ! ആഭിചാരകര്‍മങ്ങളും അവര്‍ക്ക് അന്യമല്ല എന്നുവരെ ജനം ധരിച്ചു വശായിരിക്കുന്നു! കണ്‍വെന്‍ഷനുകളിലും മറ്റും ചില പ്രഘോഷകര്‍ക്ക് അനിതരസാധാരണമായ ശക്തിപ്രഭാവമുണ്ടെന്നുപോലും വിശ്വസിക്കുന്നവരിന്നേറെ.
ക്രിസ്തുവിന്‍റെ ദര്‍ശനങ്ങളെ ജീവിതത്തിലേക്കു പകര്‍ത്താന്‍, അവിടുത്തെ സാക്ഷികളായിത്തീരാന്‍, വചനപ്രഘോഷണത്തിലൂടെ പ്രേരിപ്പിക്കുന്നതിനു ഭയം ജനിപ്പിക്കുന്ന ആഭിചാരമാര്‍ഗങ്ങളോ 'തകിടു'വിദ്യയോ ഭീഷണിയോ ഒന്നും വേണ്ട.
യേശുവിന്‍റെ മഹത് ദര്‍ശനങ്ങളെ പാര്‍ശ്വവത്കരിച്ച്, പ്രകടനങ്ങളും അതിഭാഷണങ്ങളും അംഗവിക്ഷേപങ്ങളും നടത്തി സ്വാര്‍ത്ഥ പ്രാര്‍ത്ഥനയ്ക്കു പ്രേരിപ്പിക്കുന്നവര്‍ ഒന്നോര്‍ക്കുക; ക്രിസ്തു തന്‍റെ വിശ്വാസസമൂഹത്തെ നേടിയതു ഭീഷണിയിലൂടെയോ 'തകിടുവിദ്യ' പ്രചരിപ്പിച്ചോ അല്ല; സ്നേഹവും ത്യാഗവും നിറഞ്ഞ കുരിശിന്‍റെ വഴിയിലൂടെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org