മതാദ്ധ്യാപനത്തില്‍ വ്യക്തിഗത ദൈവബന്ധത്തിന്‍റെ പ്രസക്തി

ഫാ. ഡേവീസ് കാച്ചപ്പിള്ളി

മതപഠന ക്ലാസ്സുകളിലൂടെ വ്യക്തിപരമായ ദൈവബന്ധം വളര്‍ത്തേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും വളര്‍ത്താത്തതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചും ഉദാഹരണസഹിതം തെളിയിച്ചു കാ ണിച്ച ഫാ. പള്ളിവാതുക്കലിന്‍റെ ഈടുറ്റ ലേഖ നം സത്യദീപത്തില്‍ (സെപ്തംബര്‍ 13) വായിച്ചപ്പോള്‍ അതിനുള്ള പഠനപദ്ധതി ചൂണ്ടിക്കാണിക്കണമെന്ന പ്രചോദനമുണ്ടായി. 1992-ലെ കത്തോ ലിക്കാസഭയുടെ മതബോ ധനഗ്രന്ഥത്തില്‍ "സ്നേ ഹത്തില്‍ നിലനില്ക്കുക" എന്ന ശീര്‍ഷകത്തില്‍ (2742-45) അനുശാസിക്കുന്ന "വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാജീവിതം" എന്ന പ്രബോധനമാണത്. ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തി ലും വ്യക്തിപരമായി വളരാനും നിലനില്ക്കാനും പ്രസ്തുത സ്നേഹത്തില്‍ നിന്ന് അകന്നുപോകാതിരിക്കാനുമുള്ള പ്രബോധനമാണത്.

ഈ പ്രബോധനത്തെക്കുറിച്ചു ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന ഇപ്രകാരം, "ആത്മാവിന്‍റെ ശ്വാസോച്ഛ്വാസമാണു നിരന്തര പ്രാര്‍ത്ഥന." "പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ നമ്മില്‍ നിറ യുന്നതിനും സാത്താന്‍റെ സകല തന്ത്രങ്ങളെയും ചെറുക്കുന്നതിനുമുള്ള ശക്തി ലഭിക്കാന്‍ വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണം." സന്ന്യാസവൈദി കനും 73-കാരനുമായ ഞാന്‍ ഈ പ്രബോധനം പഠിച്ചറിഞ്ഞിട്ട് ഏഴു വര്‍ഷമായി. മേല്പറഞ്ഞ നന്മകളെല്ലാം ഉള്‍ക്കൊ ണ്ടു സുസ്ഥിരമായ ദൈവ സ്നേഹത്തിലും സഹോദരസ്നേഹത്തിലും നിലനില്ക്കാന്‍ എന്നെ പ്രാപ്തനാക്കുന്നത് ഈ പ്രബോധനത്തിന്‍റെ അഭ്യാസത്തിലൂടെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org