മിഷനറിസഭ

ഫാ. ലൂക്ക്, പൂത്തൃക്കയില്‍

സി.എം.ഐ. സഭ ചെയ്തുകൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലേഖനം വായിച്ചു. സിഎം.ഐ. സഭാംഗങ്ങളെ അഭിനന്ദിക്കുന്നു. ഇതുപോലെ എല്ലാ സന്ന്യാസസമൂഹങ്ങളും രൂപതകളും വൈദികരെ അയയ്ക്കാന്‍ തുടങ്ങിയാല്‍ ഭാരതത്തിലും പുറത്തും ധാരാളം പേരെ ക്രിസ്തുവിലേക്കു ചേര്‍ക്കാന്‍ സാധിക്കും. സഭയുടെ മിഷന്‍ വിഷന്‍ പരമാവധി പ്രോത്സാഹിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. ഇക്കാലഘട്ടത്തില്‍ സമ്പന്നരാജ്യങ്ങളിലേക്ക് ശുശ്രൂഷയ്ക്കു പോകാനുള്ള പ്രലോഭനം കൂടിവരികയാണ്. അതുപോലെ സന്ന്യാസസഭാംഗങ്ങള്‍ മാറിമാറി സമ്പന്ന രാജ്യങ്ങളിലേക്കു ധ്യാനിപ്പിക്കാന്‍ പോകുന്ന പ്രലോഭനം കൂടിവരികയാണ്.

അക്ഷരാര്‍ത്ഥത്തില്‍ മിഷന്‍ പ്രവര്‍ത്തനമാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. എല്ലാ രൂപതകളും തങ്ങളുടെ വൈദികരില്‍ പത്തു ശതമാനത്തെയെങ്കിലും വടക്കേ ഇന്ത്യയിലേക്കും ആഫ്രിക്കപോലുള്ള രാജ്യങ്ങളിലേക്കും വിട്ടാല്‍ സഭ കുറച്ചുകൂടി സാര്‍വത്രികമാകും. കേരളത്തില്‍ത്തന്നെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി നമ്മള്‍ ജീവിച്ചാല്‍ അതു സുവിശേഷത്തോടുള്ള മറുതലിക്കലാകും. സഭയിലെ എല്ലാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഊര്‍ജ്ജവും പണവും മിഷനുവേണ്ടി ചെലവഴിക്കുന്നില്ലെങ്കില്‍ സഭ വെറും കോര്‍പ്പറേറ്റ് സംഘടനയായിപോകും. മിഷനറിമാരെ അയയ്ക്കുന്ന രൂപതകളെയും സന്ന്യാസസമൂഹങ്ങളെയും ഈ കാലഘട്ടം ആദരിക്കും. സിഎംഐ മിഷനറിമാര്‍ക്ക് അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org