ഫാ. ടോം ഉഴുന്നാലില്‍

Published on

പാപ്പച്ചന്‍ മാസ്റ്റര്‍, പാദുവാപുരം, എടക്കുന്ന്

ഞാന്‍ സത്യദീപത്തിന്‍റെ ഒരു സ്ഥിരം വായനക്കാരനാണ്. ഫാ. ടോം ഉഴുന്നാലിലിന്‍റെ ഒന്നര വര്‍ഷത്തെ തടങ്കല്‍ ജീവിതവും മോചനവും അദ്ദേഹത്തില്‍ നിന്നുതന്നെ കേള്‍ക്കാന്‍ ഇടയായപ്പോഴാണ്, ആ പുണ്യപുരുഷന്‍ അഭ്യസിച്ച ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പൗരോഹിത്യത്തിന്‍റെ മഹത്ത്വവും തന്‍റെ ത്യാഗോജ്ജ്വലമായ സഹനജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാനിടയായത്. തന്‍റെ സഹായികളെ ഭീകരര്‍ വെടിവച്ചു കൊല്ലുന്നതു നേരില്‍ കണ്ടിട്ടും ഒന്നര വര്‍ഷക്കാലം തന്നെ ക്രൂരമായി തടങ്കലില്‍ പാര്‍പ്പിച്ചു പീഡനങ്ങള്‍ ഏല്പിച്ചിട്ടും അവരില്‍ നന്മകള്‍ ദര്‍ശിച്ച വിശുദ്ധനായ വൈദികന്‍. ഒരിടത്തും ആ ക്രൂരതകള്‍ കാണിച്ചവരെപ്പറ്റി ഒരു പരാതിയും പറഞ്ഞിട്ടില്ല.

നമ്മുടെ സഭയില്‍ ഇനിയൊരു ബിഷപ്പിനെ അഭിഷേകം ചെയ്യുന്നുണ്ടെങ്കില്‍ അതു ഫാ. ടോം ഉഴുന്നാലിലിനെ ആയിരിക്കട്ടെ. പുത്തന്‍ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്; യേശുവിനെ അനുഗമിച്ച് ആ പീഡാസഹനത്തിനു സ്വന്തം അനുഭവത്തിലൂടെ സാക്ഷ്യം വഹിച്ച ഫാ. ടോം ഉഴുന്നാലിലിനെ എന്നെന്നും സ്മരിക്കാനും യാതനകള്‍ നിറഞ്ഞ ജീവിതസാചര്യങ്ങളില്‍ ആ മഹാത്മാവിനെ മാതൃകയാക്കാനും ഈ സ്ഥാനലബ്ധി ഉതകും. സത്യദീപം വായനക്കാരും അതിനു മുന്‍കയ്യെടുക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org