ശൈലികള്‍ മാറണം, മാറ്റണം

ജോര്‍ജ് മുരിങ്ങൂര്‍

ആര്‍ച്ച്ബിഷപ് അബ്രാഹം വിരുതുകുളങ്ങരയുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ സംഭാഷണത്തിലൂടെ പിതാവു തുറന്നുപറഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങള്‍ യാഥാസ്ഥിതികരെ കോപാകുലരാക്കിയിട്ടുണ്ടാകും. കത്തോലിക്കാ തിരുസഭയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കലല്ല നമ്മുടെ ലക്ഷ്യം, മറിച്ചു മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കലാണ്.

ഹൃദയത്തില്‍ ക്രിസ്തു ഇല്ലാത്ത ക്രിസ്ത്യാനിയേക്കാള്‍ യോഗ്യരായവര്‍, ഹൃദയത്തില്‍ ക്രിസ്തുവിനെ സംവഹിക്കുന്ന ഹിന്ദുക്കളും മുസ്ലീങ്ങളുമാണ്. ഭാരതജനത മുഴുവനും പേരില്‍ ക്രിസ്ത്യാനിയാകുന്നതിനേക്കാള്‍ എല്ലാ ഭാരതീയരും ഹൃദയത്തില്‍ ക്രിസ്തുവിനെ സംവഹിക്കുന്നവരാകുന്നതാണ് അഭികാമ്യം.

പ്രസ്തുത സംഭാഷണത്തില്‍ പിതാവു പറഞ്ഞതുപോലെ മെത്രാന്മാരും വീടുകള്‍ സന്ദര്‍ശിക്കണം. സാധാരണ വിശ്വാസികളുടെയിടയിലേക്കു പിതാക്കന്മാരുടെ സന്ദര്‍ശനം കടന്നുവരണം. ആയിരക്കണക്കിനു കുടുംബങ്ങളുളള രൂപതകളില്‍ അത്തരം സന്ദര്‍ശനം പ്രായോഗികമല്ലെന്ന വാദമുയരും. എന്നാല്‍ ദരിദ്രരായ വിശ്വാസികളുള്ള ഭാരതത്തില്‍ മെത്രാന്മാരുടെ ഭവനസന്ദര്‍ശനം കത്തോലിക്കാസഭയ്ക്കു നേട്ടങ്ങളുണ്ടാക്കിത്തരും. അതൊന്നും പണത്തിന്‍റെ രൂപത്തിലായിരിക്കില്ലെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org