വി. കുര്‍ബാന

വി. കുര്‍ബാന

ആഴവും പരപ്പുമുള്ള സമഗ്രമായ പഠനമാണ് വി. കുര്‍ബാനയെപ്പറ്റി ഫാ. കുറിയേടത്ത് നടത്തിയത്. ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളുടെ അനുസ്മരണത്തേക്കാള്‍ സഭാത്മക പ്രാര്‍ത്ഥനകളാണ് കുര്‍ബാനയില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നത്. അനാവശ്യ ദൈര്‍ഘ്യവും, "സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ" പദങ്ങളുടെ ആവര്‍ത്തനവും ഭാഷാഘടനയുടെ ലോജിക്കില്ലായ്മയും കുര്‍ബാനയില്‍ അനുഭവപ്പെടുന്നുണ്ട്. ഫാ. കുറിയേടത്ത് പറയുന്നതുപോലെ ഉള്ളില്‍ തട്ടുന്ന ഇന്നത്തെ ഭാഷയിലും ശൈലിയിലും വേണം കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍. ഗ്രാമര്‍ പോലും തെറ്റിക്കുന്ന വാചകങ്ങളും കടുപ്പമുള്ള വാക്കുകളും കുര്‍ബാനയില്‍ അലോസരമുണ്ടാക്കുന്നുണ്ട്. പ്രായോഗികവും സാധാരണവുമായ ജീവിതങ്ങളുടെ മനസ്സറിയാത്ത 'പണ്ഡിതരുടെ' പ്രാഗത്ഭ്യം കുര്‍ബാനയിലുണ്ട്. പാട്ടുകാര്‍ക്ക് ആടിത്തി മിര്‍ക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഓശാനഗീതം കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കു പ്രതികരിക്കാനുള്ള പ്രാര്‍ത്ഥനകളും കുറവാണ്. പഴയനിയമ വായനകള്‍ പലപ്പോഴും ദൈര്‍ഘ്യമുള്ളതും കാലഘട്ടത്തിനു പ്രസ ക്തിയില്ലാത്തതുമാണ്. പ്രാര്‍ത്ഥനയുടെ ദൈവശാസ്ത്രത്തോടൊപ്പം ഹൃദ്യവും വൈകാരികവുമായ വികാരങ്ങളുടെ കുറവ് നമ്മുടെ കുര്‍ബാനയിലുണ്ട്. പണ്ടു കാലത്തു രൂപപ്പെട്ട അനാഫൊറകളില്‍ മിനിമം മാറ്റം വരുത്താനുള്ള ആര്‍ജ്ജവവും ഫ്‌ളെക്‌സി ബിലിറ്റിയും കുര്‍ബാനയിലുണ്ടാകാന്‍ നേതൃത്വങ്ങള്‍ ശ്രദ്ധിക്കണം. കുര്‍ബാന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ രക്ഷാകര സംഭവങ്ങളുടെ ഓര്‍മ്മകളും വ്യക്തിജീവിതത്തെ സ്പര്‍ശിക്കുന്ന അനുഭവങ്ങളും ഭവനങ്ങളിലേക്കു കൊണ്ടുപോകാന്‍ കഴിയണം. സത്യദീപത്തിനും ഫാ. കുറിയേടത്തിനും നന്ദി.

ഫാ. ലൂക്ക് പൂതൃക്കയില്‍, കണ്ണൂര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org