ഇന്‍റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ്

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സീറോ-മലബാര്‍ സഭയുടെ ഐടി വിഭാഗമായ ഇന്‍റര്‍നെറ്റ് മിഷന്‍ ഒരു പുതിയ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തതില്‍ അതിയായ സന്തോഷം തോന്നി (സത്യദീപം, ലക്കം 6). സഭയും ആധുനിക വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം ഉള്‍ക്കൊണ്ടു മുന്നേറുന്ന തു പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും കൃത്യതയും പുതുതലമുറയ്ക്കു സ്വീകാര്യവുമായി തീരും. പക്ഷേ, ഇടവകകളില്‍ വികാരിയച്ചന്മാര്‍ക്ക് ആധുനിക ടെക്നോളജി ഉപയോഗത്തില്‍ താത്പര്യമില്ലെങ്കില്‍ എല്ലാം പഴ യ വിധത്തില്‍ മാത്രമേ നടക്കുകയുള്ളൂ എന്നു വരുന്നത് ആശാവഹമല്ല.

ഇതിനെല്ലാം ഒരു ഏകീ കൃത രൂപവും സ്വഭാവവും രീതിയും ഉണ്ടാകണം. എല്ലാം രജിസ്റ്ററില്‍നിന്നും എടുത്തു പ്രിന്‍റ് ചെയ്തു കൊടുക്കണം. അതിനു തക്കതായ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എല്ലാ ഇടവകയ്ക്കും ലഭ്യമാക്കണം. ഓരോ ആഴ്ചയിലെയും വിവാഹ, ജന്മദിന വാര്‍ഷികക്കാരുടെ പേരുകള്‍ കണ്ടെത്തി അവരെ പേരു ചൊല്ലി പ്രാര്‍ത്ഥിച്ച്, ആശംസിച്ചാല്‍ സഭയിലും ഇടവകയിലും കൂട്ടായ്മകള്‍ക്കു പുതിയ മാനങ്ങളും പു ത്തന്‍ ഉണര്‍വും സൃഷ്ടിക്കാന്‍ കഴിയും. ഇതും ഒരു പ്രേഷിതപ്രവര്‍ത്തനം തന്നെ. ഇത്തരം കാര്യങ്ങളില്‍ സഹായിക്കാന്‍ സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ള സിസ്റ്റര്‍ മാരുടെയും ഇടവകാംഗങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തുവാനും കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org