ക്രിസ്ത്യാനിക്ക് ലഹരി ആകേണ്ടത് ക്രിസ്തു ആണ് മദ്യമല്ല

ക്രിസ്ത്യാനിക്ക് ലഹരി ആകേണ്ടത് ക്രിസ്തു ആണ് മദ്യമല്ല

കര്‍ത്താവിന്റെ തിരു സന്നിധിയില്‍ മദ്യപന്‍ പ്രവേശിച്ചാല്‍ ശിക്ഷ മരണ മെന്ന് ബൈബിളില്‍ കാ ണാം (ലേവ്യര്‍ 10:8-9). അതുപോലെ ദൈവത്തിന്റെ തിരുസാന്നിദ്ധ്യമുള്ള പറുദീ സയിലും വിലക്ക് ഏര്‍പ്പെടു ത്തിയ പഴത്തില്‍ ലഹരി പിശാച് ഉള്ളതുകൊണ്ടാണ് അത് തിന്നാല്‍ മരിക്കും എന്ന് കല്പിച്ചത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് ദൈവം മനുഷ്യന് നല്‍കിയ ആദ്യകല്പന എല്ലാവിധ ലഹരികളും പാടില്ല എന്നാ ണ്. സാത്താന്റെ നിറസാന്നി ദ്ധ്യമുള്ള വസ്തുക്കളാണ് ലഹരിപാനീയങ്ങളും ലഹരി വസ്തുക്കളും എന്നും ദൈവത്തെ സ്‌നേഹിക്കുന്ന വര്‍ക്ക് അതിനെ സ്വീകരി ക്കാനാവില്ലല്ലോ എന്നും ദൈവജനം തിരിച്ചറിയണം.
തിന്മകളില്‍ ഏറ്റവും കൂടുതല്‍ തവണ ബൈബി ളിലൂടെ ആവര്‍ത്തിക്കുന്ന മദ്യത്തിന്റെ അപകടം എത്ര മാത്രമെന്ന് നോക്കുക. മദ്യ ത്തിന് അതില്‍ തന്നെ സ്വ യം പൈശാചിക വ്യക്തിത്വ മുണ്ടെന്ന് ബൈബിള്‍ പറയു ന്നു. ഹബബുക്ക് 25, സുഭാ ഷിതങ്ങള്‍ 20-1, 23-29, പ്രഭാ ഷകന്‍ 19-2, 31-25 ഏശയ്യ 28-7, ഹോസിയ 4-11, 1 കൊറി. 6-10, എഫേസോസ് 5-18, വെളിപാട് 18-3 ഇതെല്ലാം അത് ശരിവയ്ക്കു ന്നു. എല്ലാ ഭക്ഷണപാനീയ ങ്ങളും ആദ്യം ഉദരത്തിലേ ക്കും അവിടെനിന്ന് പുറ ത്തേക്കും പോകുമ്പോള്‍ നോക്കുക മദ്യം മാത്രം നിമി ഷങ്ങള്‍കൊണ്ട് തലച്ചോ റില്‍ എത്തി കഴിക്കുന്ന വ്യക്തിയെ സാത്താന്‍ തന്റെ സ്വാധീനത്തിന്‍ കീഴിലാക്കു ന്നു. അതുപോലെ പാപ ത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക എന്ന് യേശു പഠിപ്പിക്കുന്നു. എന്നാല്‍ മറ്റ് തിന്മകളില്‍ നിന്നും വ്യത്യ സ്തമായി മദ്യത്തിന്റെ കാര്യത്തില്‍ മാത്രം ദൈവം മദ്യത്തേയും മദ്യപാനിയേ യും ഒരുപോലെ വെറുക്കു ന്നു എന്ന് കാണാം. നിയമാ വര്‍ത്തനം 21-20, 21; സാമു വല്‍ 25:36-38; സുഭാഷിത ങ്ങള്‍ 26-10, 1 കൊറി. 5-11; എന്നിവ ഇക്കാര്യം സാക്ഷ്യ പ്പെടുത്തുന്നു.
ആദ്യകല്പന ലംഘിച്ച് പറുദീസയില്‍ നിന്നും പുറ ത്തായ മനുഷ്യന്റെ നിയന്ത്ര ണം മദ്യലഹരിയിലൂടെ സാ ത്താന്‍ ഏറ്റെടുത്ത് അതില്‍ അവനെ ആഴപ്പെടുത്തി എല്ലാവിധ തിന്മകളിലേക്കും അവനെ നയിച്ചു. വഴി തെറ്റി യ മനുഷ്യനെ വീണ്ടെടുക്കു വാന്‍ മഹാമാരികള്‍, വെള്ള പ്പൊക്കം, അഗ്‌നിവര്‍ഷം, 10 പ്രമാണങ്ങള്‍, പ്രവാചക ന്മാര്‍, വിശുദ്ധ ലിഖിതങ്ങള്‍ എന്നിവയെല്ലാം ദൈവത്തി ന്റെ പരിശ്രമങ്ങളായിരുന്നു. അവസാനം തന്റെ പുത്രനെ വരെ ബലിയായി ദൈവം നല്‍കിയല്ലോ. എന്നാല്‍ എല്ലാം ഫലരഹിതമാക്കി ക്കൊണ്ട് ജനതകളില്‍ ഭൂരി പക്ഷത്തേയും മദ്യലഹരിയി ലൂടെ തന്റെ കൂടെ നിര്‍ത്തി സാത്താന്‍ വിജയം ആഘോ ഷിക്കുന്നു.
മദ്യപാനം പാപം മാത്ര മല്ല അത് എല്ലാതിന്മകളു ടേയും പ്രഭവകേന്ദ്രം കൂടി യാണ്. ഈ തിന്മയ്‌ക്കെതി രെ സുവിശേഷ പ്രഘോഷ ണങ്ങളും പ്രബോധനങ്ങ ളും കേന്ദ്രീകരിച്ചാല്‍ അത് വിപ്ലവകരമായ നവീകരണം സഭയിലും സമൂഹത്തിലും സൃഷ്ടിക്കും. ഇക്കാര്യ ത്തില്‍ ക്രൈസ്തവ സഭക ളുടെ ഉത്തരവാദിത്വം വലുത് തന്നെ. നിര്‍ഭാഗ്യവശാല്‍ നിസംഗതയും ഉപേക്ഷയുമാ ണ് എവിടേയും കാണുക. ലഹരിപിശാചിനെ സ്വീകരി ച്ച് പരിശുദ്ധാത്മാവിനെ പുറ ത്താക്കി ജീവിതം നയിക്കു ന്ന ക്രൈസ്തവരുടെ എണ്ണം ഊഹിക്കാന്‍ പോലും ആകി ല്ല. വിശ്വാസരാഹിത്യത്തിലേ ക്കും, ധാര്‍മ്മിക അധഃപതന ത്തിലേക്കും സോദോം ഗോമോറ സംസ്‌കാരത്തിലേ യ്ക്കുമുള്ള ജനതകളുടെ പ്രയാണത്തെ തടയുവാന്‍ ഈ തിന്മയെ സഭകള്‍ പ്രതിരോധിക്കണം.
മദ്യത്തിലേക്ക് ദൈവജന ത്തെ ആകര്‍ഷിക്കാന്‍ സാ ത്താന്‍ ഉപയോഗിക്കുന്ന ന്യായീകരണങ്ങള്‍ ഏറെയു ണ്ട്. കാനായിലെ കല്യാണ വീട്ടില്‍ യേശു വീഞ്ഞ് നല്‍കിയതാണ് ഒന്ന്. യേശു ദൈവമാണ് എന്ന് വിശ്വസി ക്കുന്നവര്‍ക്കു ഇതിന് ഉത്തര മുണ്ട്. പിതാവിനോടും പരി ശുദ്ധാത്മാവിനോടും ഐക്യ പ്പെട്ടിരിക്കുന്ന യേശുവിന് അവരുടെ ഹിതത്തിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും എതിരായി എന്തെങ്കിലും ചെയ്യുക തീര്‍ത്തും അസാ ധ്യം തന്നെ. എന്നാല്‍ അമ്മ യെ അനുസരിക്കാന്‍ ഗുണ വും രുചിയുമുള്ള, ലഹരിയു ടെ വിദൂര സാന്നിദ്ധ്യം പോ ലും ഇല്ലാത്ത, വീഞ്ഞിന് സമാനമായ ഒരു പാനീയം സൃഷ്ടിക്കാന്‍ യേശുവിന് കഴിയുമല്ലോ അതാണ് അവിടെ നടന്നത്. പാരമ്പര്യ വും സംസ്‌കാരവും ആണ് പ്രബലമായ മറ്റൊരു ന്യായീ കരണം. 2 തെസലോനിക്ക 2:15; വിശുദ്ധ മത്തായി 15:6 എന്നീ തിരുവചനങ്ങളാണ് അവര്‍ക്ക് ദൈവം നല്‍കുന്ന മറുപടി. തണുത്ത കാലാവ സ്ഥ, ആരോഗ്യം, ഭക്ഷണ ത്തിന് താല്പര്യം ഉണ്ടാകു വാന്‍ ഇങ്ങനെ പോകുന്നു വേറെയും ന്യായീകരണ ങ്ങള്‍. കൗമാര പ്രായം വരെ മദ്യം കഴിക്കാതെ മേല്‍ പറ ഞ്ഞ അവസ്ഥകളിലും സാ ഹചര്യങ്ങളിലും ജീവിക്കാ മെങ്കില്‍ അതിന് ശേഷവും മദ്യമില്ലാതെ ജീവിക്കാനാ കും പക്ഷെ അതിന് പാപ ബോധം, തിരിച്ചറിവ്, നല്ല മനസ്സ് എന്നിവയോടൊപ്പം ദൈവസ്‌നേഹവും കൂടി ആവശ്യമാണ്. മിതമായി മദ്യം കഴിക്കാമെന്നതാണ് മറ്റൊരു ന്യായം. അളവ് അനുസരിച്ചാണ് മദ്യത്തിലെ പൈശാചിക സാന്നിദ്ധ്യമെ ന്ന് എവിടെയും പറയുന്നില്ല. മദ്യപാനം ആരംഭിക്കുവാന്‍ അനേകരെ പ്രേരിപ്പിക്കുന്ന പൈശാചിക കെണി മാത്ര മാണിത്. സുഭാഷിതങ്ങള്‍ 23:32 തിരുവചനം നല്‍കുന്ന മറുപടിയാണ് ഇവിടെ പ്രസക്തം.
മദ്യപാനം വഴി സാമൂ ഹ്യ തിന്മ പെരുകി എന്നത് ലോകം നേരിടുന്ന ദുരന്ത മാണ് എന്നാല്‍ മദ്യപാനം സാമൂഹ്യതിന്മ എന്നതിലു പരി അതൊരു ആത്മീയ തിന്മയായി സഭകള്‍ പ്രഖ്യാ പിക്കുകയും നിരന്തരം പ്ര ഘോഷിക്കുകയും ചെയ്യ ണം. യുദ്ധകാല അടിസ്ഥാന ത്തില്‍, 'മദ്യവിമുക്ത സഭ യും കുടുംബവും' എന്ന നയം മുഖ്യവിഷയമായി സഭകള്‍ ഏറ്റെടുത്ത് സത്വര മായ നടപടികള്‍ സ്വീകരിക്ക ണം. അതിലൂടെ സഭകള്‍ തന്റെ ജനതയ്ക്കും ലോക ത്തിന് തന്നെയും മാര്‍ഗ്ഗദീപ മായി തീരണം. വിശുദ്ധ കുര്‍ബാനയില്‍ അതിനായി ലോകമെങ്ങും പ്രാര്‍ത്ഥന ആരംഭിക്കട്ടെ. ദൈവജനവും ലോകജനതകളും ദൈവ ത്തെ തേടുന്നവരാകട്ടെ. അ ങ്ങനെ ദൈവത്തെ നമുക്ക് പ്രസാദിപ്പിക്കാം. സഭയുടെ യും കുടുംബങ്ങളുടെയും സംരക്ഷകനായ വി. യൗസേ പ്പ് പിതാവിന്റെ വര്‍ഷമായി 2021 പ്രഖ്യാപിക്കപ്പെട്ടത് അനുഗ്രഹപ്രദമായി മാറ ണം. വി. മത്തായി 7:7, 8 ലെ തിരുവചനങ്ങള്‍ മുറുകെ പിടിക്കുക ഈ കാലഘട്ട ത്തിന് ആവശ്യം തന്നെ. ഭൂമിയില്‍ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുവാനും മനുഷ്യന്റെ മേലുള്ള മദ്യ പിശാചിന്റെ കടിഞ്ഞാണ്‍ വിഛേദിക്കപ്പെടുവാനും, ദൈവരാജ്യം സംജാതമാകു വാനും ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല.

ജെയിംസ് ഇലവുംകുടി, കൂവപ്പടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org