കത്തോലിക്കന്‍ ഒരിക്കലെങ്കിലും ഗള്‍ഫില്‍ പോകണം.

ജോ യു.എ.ഇ.

കേരളത്തിലെ ഓരോ കത്തോലിക്കനും ഒരിക്കലെങ്കിലും ഗള്‍ഫില്‍ പോകണം. എന്തു മണ്ടത്തരമാണീ എഴുതുവിടുന്നതെന്ന് വിചാരിക്കല്ലേ. ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്ന് ഒരു ഞായറാഴ്ച പള്ളിയില്‍ പോയിക്കഴിഞ്ഞ് തോന്നിയ കാര്യമാണ്.

നമ്മുടെ പള്ളികളിലെ കാഴ്ച ഇതാണ്. പുരോഹിതനും ശുശ്രൂഷികളും ഗായകസംഘവും എന്തൊക്കെയോ ചൊല്ലുന്നു, പാടുന്നു. ഏതാണ്ട് 90 ശതമാനം പേരും ശരീരമവിടെയും മനസ്സ് വേറേ എവിടെയോ എന്ന അവസ്ഥയില്‍ അവിടെ ഇങ്ങനെ നില്‍ക്കുന്നു. പാട്ടുകുര്‍ബാനയ്ക്കു പോലും ആരും പാട്ടുകളൊന്നും ആലപിക്കുന്നില്ല. എല്ലാം ഗായക സംഘം മാത്രമാണു ചെയ്യുന്നത്.

നേരേ വിപരീതമാണു ഗള്‍ഫിലെ കാര്യം. ഞാന്‍ യുഎഇയിലെ കാര്യമാണ് എഴുതുന്നത്. പക്ഷേ മറ്റു രാജ്യങ്ങളിലും വ്യത്യസ്തമാവാനിടയില്ല. ഓരോ പ്രാര്‍ത്ഥനയ്ക്കും തങ്ങളുടെ ഭാഗം ഉച്ചത്തില്‍ ചൊല്ലി പ്രാര്‍ത്ഥിക്കുന്ന സമൂഹം, ഗായകസംഘത്തിനൊപ്പം ഒരുമിച്ചാലപിക്കുന്ന ഗാനങ്ങള്‍ തികച്ചും ഭക്തി നിര്‍ഭരമാണു ഓരോ ദിവ്യബലികളും ഇവിടെ. നാട്ടിലുള്ളവര്‍ ഇതൊക്കെ ഒരിക്കലെങ്കിലും ഒന്നു വന്നു കാണണം. ഇത്തവണത്തെ വെക്കേഷനു വന്നപ്പോള്‍, സ്വതവേ ഭക്തി നിര്‍ഭരമായി ദിവ്യബലിയില്‍ പങ്കുകൊള്ളാറുള്ള ഒരു സമൂഹമുള്ള കത്തിഡ്രല്‍ പള്ളിയില്‍പോലും എന്തിനോവേണ്ടി വന്നു പോകുന്ന ആള്‍ക്കാര്‍ മാത്രമാണെന്ന് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org