Latest News
|^| Home -> Letters -> മദ്യപാനം പാപമാണ്

മദ്യപാനം പാപമാണ്

ജോളി പുന്നോലില്‍, പൈങ്ങോട്ടൂര്‍

ജൂലൈ 12-ാം തീയതിയിലെ സത്യദീപത്തില്‍ എ. അടപ്പൂര്‍ എസ്.ജെ. എഴുതിയ “മദ്യവര്‍ജ്ജനവും അല്മായ ശാക്തീകരണവും” എന്ന ലേഖനമാണ് ഈ കത്തിനാധാരം.

ബൈബിള്‍ വചനങ്ങളില്‍ ചിലതു മാത്രം തിരഞ്ഞെടുത്ത് അവനവന്‍റെ താത്പര്യമനുസരിച്ചു വ്യാഖ്യാനിക്കാനുള്ളതല്ല. അദ്ദേഹം എഴുതിയിരിക്കുന്നു, “ബൈബിളില്‍ ഒരിടത്തും മദ്യത്തെ അപലപിക്കുന്നില്ല.” ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വളരെ വ്യക്തമായി പ്രഖ്യാപിച്ചു. “അനേകര്‍ ചെയ്യുന്നതുകൊണ്ടു പാപം പാപമല്ലാതായിത്തീരുന്നില്ല” എന്ന്. വി. വചനത്തിലൂടെ ദൈവം അരുളിച്ചെയ്യുന്നു, “മദ്യപന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല” (1 കോറി. 6:10; ഗലാ. 5:19-21; ലൂക്കാ 1:15, 21:34; മത്തായി 24:49, സുഭാഷിതങ്ങളില്‍ പറയുന്നു, മദ്യം കഴിക്കുന്നതു നോക്കിനില്ക്കുന്നതുപോലും പാപമാണെന്ന്.

മനുഷ്യവംശത്തിനുമേല്‍ നിപതിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപമാണു മദ്യം എന്ന പിശാച്. അത് അനേകം വ്യക്തികളുടെ സമ്പത്തും ആരോഗ്യവും ബുദ്ധിശക്തിയും നശിപ്പിച്ച്, വിധവകളെയും അനാഥരെയും ദരിദ്രരെയും തകര്‍ന്ന കുടുംബങ്ങളെയും സൃഷ്ടിച്ച് സംശയരോഗങ്ങള്‍, ആത്മഹത്യാപ്രവണത, ഷണ്ഡത്വം തുടങ്ങി വന്‍ തകര്‍ച്ചയിലേക്കു നയിക്കുന്നു. ബൈബിളില്‍ പറയുന്നതുപോലെ മദ്യപന്‍ കീറത്തുണി ഉടുക്കുകയും അവന്‍റെ വായില്‍ പട്ടി നക്കുന്ന അവസ്ഥയിലാകുകയും ചെയ്യുന്നു. സര്‍വോപരി സ്വര്‍ഗം നഷ്ടമാകുന്നു. ഒരു ക്രിസ്ത്യാനിയുടെ പരമമായ ലക്ഷ്യം വിശുദ്ധിയില്‍ ജീവിച്ചു സ്വര്‍ഗം കരസ്ഥമാക്കുക എന്നതാണ്.