ഉറക്കമുണര്‍ന്ന കേരളസഭ…

ജോസ്മോന്‍, ആലുവ

"അപ്പസ്തോലന്മാര്‍ ഉറങ്ങുന്ന സഭ" എന്ന തലക്കെട്ടില്‍ ബഹുമാനപ്പെട്ട ജോഷി മയ്യാറ്റിലച്ചന്‍ എഴുതിയ ലേഖനം വായിച്ചു. കേരളസഭയെ ഉണര്‍ത്താന്‍ ഉപകരിക്കുന്ന ഒന്നായിരുന്നു ആ ലേഖനം.

പക്ഷേ, സഭയില്‍ എല്ലാവരും ഉറങ്ങിയിരുന്നില്ല… ചിലര്‍ മാത്രമാണ് ഉറങ്ങിപ്പോയത്… എങ്കിലും ഉണര്‍ന്നു. അവര്‍ ബോധപൂര്‍വം ഉറങ്ങിയതുമല്ല; മറിച്ചു നിഷ്പ്രയോജനങ്ങളായ ചില ഓട്ടത്തിന്‍റെയും തിരക്കിന്‍റെയും ഇടയില്‍ ദൈവസന്നിധിയില്‍ സമയം ചെലവഴിക്കാനോ അവിടെനിന്നു ശക്തി സ്വീകരിക്കാനോ അവര്‍ക്കു സാധിച്ചില്ല.

അങ്ങനെ ശരീരവും മനസ്സും ആത്മാവും തളര്‍ന്ന് ഒരു വേള മയങ്ങിപ്പോയി. അപ്പോഴാണു ഭൂമിവിവാദവും പീഡനക്കേസും ഒരുമിച്ചു വന്ന് എല്ലാവരെയും തട്ടിയുണര്‍ത്തിയത്. ഈ കാലയളവില്‍തന്നെ സഭയ്ക്കും സമൂഹത്തിനുംവേണ്ടി രാവും പകലും അലഞ്ഞും വലഞ്ഞും ഓടിനടന്നു വിശ്വസ്തതയോടെ പ്രവര്‍ത്തിച്ച ഉറക്കമില്ലാത്ത അപ്പസ്തോലന്മാരെയും നേരിട്ടറിയാം.

പ്രിയപ്പെട്ട പിതാക്കന്മാരേ, എന്തെല്ലാം കുറവുകള്‍ നിങ്ങള്‍ക്ക് ഉണ്ടായാലും ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ വിളിച്ചവന്‍ ആദരിക്കുന്നതിനാല്‍ – സ്നേഹിക്കുന്നതിനാല്‍ ഞങ്ങളും നിങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും. കാരണം നിങ്ങളാണു സഭയെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്. നിങ്ങളിലൂടെയാണു ഞങ്ങള്‍ ക്രിസ്തുവിനെ കണ്ടത്. അതുകൊണ്ടു സധൈര്യം മുന്നോട്ടു പോവുക. ഞങ്ങളെ ക്രിസ്തുവിന്‍റെ മാര്‍ഗത്തില്‍ നയിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org