കെട്ടുതെങ്ങും പിടിയരിയും

ജോസഫ് ആലപ്പാട്ട്, കാരാഞ്ചിറ

ഇദംപ്രഥമമായി നാളികേരത്തിനൂ തീവില വന്നു. കേരകര്‍ഷകര്‍ (അര കോടി) ആനന്ദനൃത്തം ചവിട്ടുമ്പോള്‍ ഓര്‍ക്കുകയാണു നമ്മുടെ പൂര്‍വികരുടെ കഠിനാദ്ധ്വാനം. അന്നത്തെ കൊച്ചു ദേവാലയങ്ങള്‍ പണിതു കയറ്റാന്‍ പെട്ടപാട്. പുരയിടത്തിലെ അഞ്ചു തെങ്ങ് കെട്ടിയിടും; അതിന്‍റെ തേങ്ങാ മുഴുവന്‍ പള്ളിപണിക്കും. അത്താഴഅരിയുടെ ഒരു പിടി അരി ഒരു കുടത്തില്‍ എല്ലാ ദിവസവും. അതു ലേലത്തില്‍വച്ചു പള്ളിപണിക്കും.

ഇന്നു നമ്മുടെ പല പള്ളികള്‍ക്കു ചുറ്റും പുറത്തും സ്വന്തമായി തെങ്ങിന്‍പുരയിടങ്ങള്‍ ഉണ്ട്. അശ്രദ്ധയും വളക്കുറവും ബാധിച്ച് ഉത്പാദനം കുറഞ്ഞവ – നമ്മുടെ ദേവാലയങ്ങളിലെ യുവതിടമ്പുകളുടെ കൂട്ടായ്മ ഇനി കേര ശുശ്രൂഷ ഏറ്റെടുക്കട്ടെ. വികാരിമാര്‍ അവരെ ആ വഴിക്കു തിരിക്കണം; പിഴയ്ക്കില്ല. ഇന്നു കല്പവൃക്ഷം ഒരു സ്വര്‍ണഖനിയാണ്. നല്ല അദ്ധ്വാനം, കൂടുതല്‍ തേങ്ങ, പള്ളിക്ക് ഇരട്ടി വരുമാനം. മറക്കണ്ട; പിഴയ്ക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org