അതിഭക്തി

ജോസഫ് മുട്ടംതോട്ടില്‍, തോപ്പില്‍

സത്യദീപം (ഡിസംബര്‍ 19) പേജ് 3-ലെ "അതിഭക്തി" എന്ന കത്തിനു പ്രതികരണം. പ്രാര്‍ത്ഥനകളില്‍ നാം ഏറ്റവും കൂടുതല്‍ ഉരുവിടാറുള്ള പ്രാര്‍ത്ഥനകളാണ്, "നന്മ നിറഞ്ഞ മറിയമേ…" എന്ന പ്രാര്‍ത്ഥനയും "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ…" എന്ന പ്രാര്‍ത്ഥനയും. ഈ പ്രാര്‍ത്ഥനകള്‍ പലരും പലവിധത്തില്‍ ഉരുവിടുന്നതായി കാണുന്നു. സമൂഹം ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും അതു അപസ്വരമായി മാറുന്നുമുണ്ട്.

മാര്‍ ലൂയീസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന "ചെറിയ വേദോപദേശം" എന്ന പുസ്തകമാണ് ആധികാരികതയുളള ഒരു പ്രാര്‍ത്ഥനാപുസ്തകമായി നാം വീടുകളില്‍ ഉപയോഗിക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും. ഈ പുസ്തകത്തിലുള്ളതില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം മാറ്റം വരുത്തിയാണ് ഈ പ്രാര്‍ത്ഥനകള്‍ പലരും ഉരുവിടുന്നത്? ഇത് ഒഴിവാക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org