ദമ്പതികള്‍ ഒരുമിച്ചുള്ള ബലിയര്‍പ്പണം

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

"ദമ്പതികള്‍ക്ക് എന്തുകൊണ്ടു പള്ളിയില്‍ ഒരുമിച്ചു നില്ക്കാന്‍ അവസരമില്ല" എന്ന വിജി ജാക്സന്‍റെ ലേഖനത്തിലൂടെ ഉന്നയിച്ചിരിക്കുന്ന വിഷയം സമകാലികവും ഏറെ പ്രസക്തവുമാണ്. ന്യായമായ ഈ ചോദ്യം സഭയ്ക്കകത്തു ചര്‍ച്ച ചെയ്യപ്പെടേണ്ടതും കാലോചിതമായ പരിഷ്കാരങ്ങളിലൂടെ മാറ്റം ഉണ്ടാകേണ്ടതുമാണ്.

ഒറ്റനോട്ടത്തില്‍ ഇത് ഏറെ ഗൗരവമുള്ളതായി തോന്നാമെങ്കിലും കേരളത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും വലിയ പട്ടണങ്ങളിലെ ദേവാലയങ്ങളിലും ഇത്തരം അവസ്ഥയില്ല! മറുനാടന്‍ സംസ്ഥാ നങ്ങളിലും വിദേശരാജ്യങ്ങളിലും കുടുംബം ഒന്നായിത്തന്നെയാണു ബലിയര്‍പ്പിക്കുന്നത്. നമ്മുടെ നാട്ടിലും കുടുംബം ഒന്നായി ബലിയര്‍പ്പിക്കുന്നതിനു യാ തൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളതായി അറിയില്ല.

നമ്മുടെ കേരളം സാംസ്കാരിക സമ്പന്നമാണെങ്കിലും വേണ്ടത്ര 'കള്‍ച്ചര്‍' ഇനിയും ഉണ്ടാകാത്ത നിലയ്ക്കു പരിശുദ്ധ കുര്‍ബാനയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാന്‍ ഈ പാരമ്പര്യരീതി തുടരുന്നതാണ് ഉചിതം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org