കാണാതെ വിശ്വസിക്കുന്നവരും കണ്ടുവിശ്വസിക്കുന്നവരും

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

"സ്വാശ്രയ വിദ്യാഭ്യാസം അകവും പുറവും" ഡോ. ഫ്രാന്‍സീസ് ആലപ്പാട്ടച്ചന്‍റെ ലേഖനം കണ്ടു (ഫെബ്രുവരി 1). സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണഗണങ്ങളും അവസാനം അല്പം വിമര്‍ശനവും അതിലുണ്ട്. കത്തേലിക്കാ സഭയുടെ വിദ്യാഭ്യാസ മിഷന്‍റെ പ്രവര്‍ത്തനം എല്ലാവരും ശ്ലാഘിക്കുന്നതും അംഗീകരിക്കുന്നതും തന്നെയാണ്. അത് എടുത്തുപറഞ്ഞ് ഇന്നു വന്നു ഭവിച്ചിരിക്കുന്ന അപചയത്തെ മയപ്പെടുത്തേണ്ടതുണ്ടോ?
സുവിശേഷ ഗ്രന്ഥം വായിച്ചിട്ടില്ലാത്തവര്‍ സുവിശേഷം അന്വേഷിക്കുന്നതും അറിയുന്നതും ക്രൈസ്തവരുടെ പ്രവൃത്തികളില്‍ നിന്നാണല്ലോ. സുവിശേഷം അറിഞ്ഞ വിശ്വാസികള്‍ സഭയില്‍ അതിന്‍റെ ശരിയായ നടത്തിപ്പ് നോക്കിയിരിക്കുന്നതും സഭാ നേതൃത്വത്തെയാണ്. അത് നടപ്പിലായി കാണാതെ വരുമ്പോള്‍ വിമര്‍ശനം ഉയരുകതന്നെ ചെയ്യും.
തന്‍റെ ഭരണകാലത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം താന്‍ സ്ഥാനം ഒഴിയും മുമ്പ് പൂര്‍ണ്ണതയിലെത്തിച്ച് പേരെടുക്കണമെന്ന കലശലായ ആഗ്രഹത്തില്‍ നിന്നാണ് പണത്തോടുള്ള അത്യാഗ്രവും, മറ്റു മനുഷ്യരെ തിരിച്ചറിയാതുള്ള അന്ധതയും ആരംഭിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org