കന്ദമാല്‍; ക്രൈസ്തവസാക്ഷ്യങ്ങള്‍

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

"കന്ദമാലിന്‍റെ വേദന പേറിയ ഇടയനും – അവിശ്വസനീയമായ ക്രൈസ്തവസാക്ഷ്യങ്ങളും" എന്ന ലേഖനത്തിലൂടെ ശ്രീ. ആന്‍റോ അക്കര "റാഫേല്‍ ചീനാത്ത്" പിതാവിനെയും കന്ദമാലില്‍ നേരിട്ടു കണ്ട, അനുഭവിച്ച കാര്യങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. നിരപരാധികളായ ജയില്‍വാസികള്‍ "മറ്റാരേയുംകാള്‍ കേരളത്തില്‍ നിന്നുള്ളവരാണു ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്" എന്നു പറഞ്ഞു നന്ദി അറിയിച്ച കാര്യവും എഴുതിയിരുന്നു. വാസ്തവത്തില്‍ കന്ദമാലിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും പീഡനമേല്ക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള കേരളസഭയുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ബോധവത്കരണവും പോരാ എന്നാണ് എന്‍റെ അഭിപ്രായം. ക്രൈസ്തവപീഡനങ്ങള്‍ നമ്മുടെ ആബാലവൃദ്ധജനങ്ങളും അറിയണം. നമ്മുടെ വി. കുര്‍ബാനമദ്ധ്യേ അവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നല്ലതല്ലേ? ശ്രീ. ആന്‍റോ അക്കരയെപ്പോലുള്ളവരുടെ നിര്‍ഭയമായ പ്രവര്‍ത്തനങ്ങള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായ സുവിശേഷപ്രവര്‍ത്തനവും ജനങ്ങള്‍ക്കു മാതൃകാപരവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org